»   » ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

കൈ നിറയെ സിനിമകളുമായി തിരക്കിലാണ് തമന്ന. ബാഹുബലി 2 ന്റെ ചിത്രകരണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. അത് കഴിഞ്ഞാല്‍ പ്രഭുദേവ നായകനാകുന്ന എ എല്‍ വിജയ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളുകള്‍ക്കിടയില്‍ തമന്ന മുടങ്ങാതെ ഒരിടത്ത് പോകുന്നുണ്ട്. എവിടെ?

മറ്റെവിടെയുമല്ല, കുതിര സവാരി പഠിയ്ക്കാന്‍. ബാഹുബലി 2 വിന് വേണ്ടിയാണ് തമന്ന കഷ്ടപ്പെട്ട കുതിര സവാരി പഠിയ്ക്കുന്നത്. സൊനാക്ഷി സിന്‍ഹയെയും കങ്കണയെയും പ്രിയങ്ക ചോപ്രയെയുമൊക്കെ കുതിര സവാരി പഠിപ്പിച്ച ജീതു വര്‍മയാണ് തമന്നയ്ക്കും പരിശീലനം നല്‍കുന്നത്.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

ബാഹുബലിയുടെ രണ്ടാം ഭഗത്തിന് വേണ്ടിയാണ് തമന്ന കുതിര സവാരി പഠിയ്ക്കുന്നത്. കുതിര സവാരിയ്ക്ക് പുറമെ കളരിപ്പയറ്റും അഭ്യസിയ്ക്കുന്നുണ്ടത്രെ.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

സെറ്റിലെത്തുന്നതിന് മുമ്പേ ആക്ഷന്‍ രംഗങ്ങള്‍ എളുപ്പത്തില്‍ പഠിയ്ക്കാന്‍ ശ്രമിയ്ക്കണം. സംവിധായകനും കൂടെ അഭിനയിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് തമന്ന പറയുന്നത്.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

മൃഗങ്ങളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. അതുകൊണ്ട് കുതിര സവാരിയും ഇഷ്ടപ്പെടുന്നു. സിനിമ കഴിഞ്ഞാലും പരിശീലനം തുടരും എന്ന് തമന്ന പറയുന്നു.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തമന്ന സ്ഥിരമായി പോകുന്നത് എങ്ങോട്ടാണ്?

പൊതുവെ നടന്മാര്‍ക്കാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരിക. എന്നെ കൊണ്ടും ഇതിനൊക്കെ സാധിയ്ക്കും എന്ന് തെളിയിക്കണം. അതിനാണ് ഈ തയ്യാറെടുപ്പെന്ന് തമന്ന പറഞ്ഞു.

English summary
Tamannaah Bhatia undergoes rigorous training for horse riding and sword fighting for Baahubali 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam