»   » ബാഹുബലി നായിക തമന്ന പ്രഭുദേവയ്‌ക്കൊപ്പം

ബാഹുബലി നായിക തമന്ന പ്രഭുദേവയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam


തെന്നിന്ത്യന്‍ താരം തമന്ന പ്രഭുദേവയുടെ നായികയാകുന്നു. എഎല്‍ വിജയ് ഒരുക്കുന്ന ബഹുഭാഷ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുക.

ദേവി എന്ന പേരിലാണ് ചിത്രം തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്നത്. അഭിനേത്രി എന്ന പേരില്‍ തെലുങ്കിലുമിറങ്ങും. തമന്നയാണ് പുതിയ ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പം അഭിനയിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

tamannah

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ തമന്ന. ഹൈദരാബാദിലായി ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുന്നു. 2017ലാണ് ബാഹുബലിയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

ബാഹുബലി കൂടാതെ തമിഴിലും തെലുങ്കിലുമായി മറ്റ് ചിത്രങ്ങള്‍ക്കും താരം ഡേറ്റ് കൊടുത്തിട്ടുണ്ട്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷമാണ് താരം പുതിയ ചിത്രത്തിലേക്ക് കടക്കുക.

English summary
Tamannaah excited about working with Prabhu Deva.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam