തമന്നയുടെ ദേവി 2നേയും ഒഴിവാക്കിയില്ല! റിലീസ് ദിനത്തിലെ നീക്കത്തില്‍ ആശങ്കയോടെ ആരാധകരും താരങ്ങളും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ തമന്നയുടെ പുതിയ സിനിമയായ ദേവി 2 അടുത്തിടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ഹൊറര്‍ കോമഡിയായെത്തിയ സിനിമ മെയ് 31നായിരുന്നു റിലീസ് ചെയ്തത്. പ്രഭുദേവയും തമന്നയും ഒരുമിച്ചുള്ള വരവിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മറ്റൊരു ദു:ഖകരമായ വാര്‍ത്തയെത്തിയിട്ടുള്ളത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.

സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തില്‍ വ്യാജപതിപ്പ് ഭീഷണി ഇപ്പോഴും അതേ പോലെ തുടരുകയാണെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ നീക്കത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലവത്തായിരുന്നില്ല. സൂര്യ ചിത്രത്തിന് മാത്രമല്ല തമന്നയുടെ ദേവി 2ന് നേരെയും സമാനമായ രീതിയിലുള്ള നീക്കമാണ് നടന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ നീക്കത്തില്‍ ആരാധകരും ആശങ്കയിലാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും തുടരുന്നത് സിനിമാവ്യവസായത്തിന് തിരിച്ചടിയാവുമെന്ന് വ്യക്തമായിട്ടും ഇതിന് തടയിടാനാവാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് സിനിമാലോകം.

Devi 2

തമന്നയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന സിനിമ കൂടിയാണ് ദേവി 2 എന്ന വിലയിരുത്തല്‍ തുടക്കത്തില്‍ പുറത്തുവന്നിരുന്നു. 2016ലാണ് ദേവിയുടെ ആദ്യഭാഗം റിലീസ് ചെയ്തത്. അടുത്തിടെ നിരവധി സിനിമകളാണ് ഇത്തരത്തില്‍ റിലീസ് ദിനത്തില്‍ തന്നെ ഓണ്‍ലൈനിലൂടെ പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X