അമല പോളിന് പറ്റിയ തെറ്റ് തമന്നയ്ക്കും; ഇന്റിമേറ്റ് രംഗം ചെയ്യാൻ കാരണമെന്തെന്ന് ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ തമന്ന നീണ്ട 18 വർഷങ്ങളായി കരിയറിൽ മുൻനിരയിൽ തുടരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ തമന്നയ്ക്ക് നിരവധി ഹിറ്റുകൾ ലഭിച്ചു. സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ തമന്ന പ്രതിഫലത്തിലും മുൻനിരയിലാണ്. പയ്യ, അയൻ, ഹാപ്പി ഡെയ്സ് തുടങ്ങിയ സിനിമകളിൽ തുടക്ക കാലത്ത് തമന്ന തിളങ്ങി. കരിയറിൽ കുറച്ച് കാലം മാത്രം നിലനിൽക്കാൻ സാധ്യതയുള്ള ഗ്ലാമർ നായികയാവും തമന്നയെന്ന് മിക്കവരും കരുതിയെങ്കിലും സംഭവിച്ചത് മറിച്ചാണ്.
ഇന്ന് വ്യത്യസ്തമായ സിനിമകൾ തമന്നയെ തേടി വരുന്നു. ഒടിടിയിലും ശ്രദ്ധേയ സാന്നിധ്യമാവാൻ കഴിഞ്ഞു. ജീ കർദാ, ലസ്റ്റ് സ്റ്റോറീസ് എന്നിവയാണ് തമന്നയുടെ ഒടിടിയിലെ പുതിയ പ്രൊജക്ടുകൾ. പൊതുവെ ഗ്ലാമറസ് ആയി അഭിനയിക്കാറുണ്ടെങ്കിലും ഇന്റിമേറ്റ് രംഗങ്ങളോട് തമന്ന നോ പറയാറാണ് പതിവ്. ചുംബനരംഗം ചെയ്യില്ലെന്ന് സിനിമകളിൽ ഒപ്പുവെക്കും മുമ്പ് പറയാറുമുണ്ട്. എന്നാൽ ലസ്റ്റ് സ്റ്റോറീസിൽ ചുംബനരംഗത്തിന് നടി തയ്യാറായി. ജീ കർദയിലെ ഇന്റിമേറ്റ് രംഗങ്ങൾ ഇതിനോടകം ചർച്ചയായിട്ടുമുണ്ട്.

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തമന്ന തയ്യാറായതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. തമന്നയുടെ പ്രതിച്ഛായയെ ഇത്തരം രംഗങ്ങൾ ബാധിക്കുമെന്ന് ചെയ്യാറു ബാലു പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന രജിനികാന്ത് ചിത്രം ജയ്ലറിൽ കുടുംബിനിയുടെ കഥാപാത്രമാണ് തമന്നയ്ക്ക്. സീരീസിലെ തമന്നയുടെ രംഗങ്ങൾ രജിനി ചിത്രത്തെയും ബാധിച്ചേക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
'അടുത്തിടെ തമന്നയ്ക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലും ആരും വിളിക്കുന്നില്ല. അങ്ങനെയാണ് ബോളിവുഡിലേക്ക് പോകുന്നത്. പക്ഷെ അവിടെ വലിയ താരങ്ങളുണ്ട്. ഒടുവിൽ വെബ് സീരീസിൽ ഇത്തരമാെരു രംഗമുണ്ടെങ്കിലും ചെയ്യാൻ തയ്യാറായി. പക്ഷെ ഇത്തരം സീനുകളിൽ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് മറ്റൊരു സെന്റിമെന്റ് വരും'

അമല പോൾ ആടൈ എന്ന സിനിമയിൽ നഗ്നയായി അഭിനയിച്ചു. അതിന് ശേഷം അമലയ്ക്ക് സിനിമകൾ ഇല്ലാതായി. സമാന്ത സൂപ്പർ ഡീലക്സിൽ ബെഡ് റൂം സീനിൽ അഭിനയിച്ചു. അതിന് ശേഷം തമിഴിൽ സമാന്തയുടെ മാർക്കറ്റ് ഇടിഞ്ഞു. തമിഴ് സിനിമയിൽ നടിമാരെക്കുറിച്ച് ചില സങ്കൽപ്പങ്ങളുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു. കരിയറിലെ തിരക്കുള്ള സമയത്ത് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തമന്നയ്ക്ക് പിഴവ് സംഭവിച്ചു. നല്ല കഥാപാത്രങ്ങൾക്ക് പകരം ഹീറോകളെ നോക്കിയാണ് സിനിമകൾ ചെയ്തതെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
അതേസമയം കഥ ആവശ്യപ്പെട്ടതിനാലാണ് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തയ്യാറായതെന്ന് തമന്ന നേരത്തെ പറഞ്ഞിട്ടുണ്ട്. 18 വർഷമായി സിനിമാ രംഗത്തുള്ള തനിക്ക് പ്രശസ്തയാകാൻ വേണ്ടി ഇത്തമാെരു സീൻ ചെയ്യേണ്ട ആവശ്യമില്ലെന്നും നടി ചൂണ്ടിക്കാട്ടി. മുമ്പ് ഓൺസ്ക്രീനിൽ ചുംബിക്കില്ലെന്ന നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ചട്ടക്കൂടുകൾക്ക് പുറത്ത് കടക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയെന്നും തമന്ന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലസ്റ്റ് സ്റ്റോറീസ് 2 വിന്റെ ട്രെയ്ലർ പുറത്ത് വന്നത്. കാമുകൻ വിജയ് വർമ്മയ്ക്ക് ഒപ്പമാണ് ആന്തോളജിയിൽ തമന്ന അഭിനയിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് തമന്ന തുറന്ന് പറഞ്ഞു. പൊതുവെ തന്റെ സ്വകാര്യ വിവരങ്ങൾ തമന്ന പങ്കുവെക്കാറില്ല. എന്നാൽ വിജയ് വർമ്മയുമായുള്ള പ്രണയം തുറന്ന് പറയാൻ തമന്ന മടിച്ചില്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും തമന്ന വ്യക്തമാക്കി. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ബാന്ദ്ര എന്ന സിനിമയിൽ തമന്ന അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











