പ്രശ്നം പറഞ്ഞിട്ടും നയൻതാര സമ്മതിച്ചില്ല; പോയത് ഒരു സിനിമയല്ല, ഒരു കൂട്ടം സിനിമകൾ? തമന്നയെത്തിയപ്പോൾ

താരമൂല്യത്തിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്നും മുന്നിൽ നയൻതാരയുണ്ട്. കരിയറിൽ പരാജയങ്ങൾ തുടരെ വന്നെങ്കിലും നയൻതാരയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധ നിലനിൽക്കുന്നു. നടിയുടെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു. തമിഴിലും മലയാളത്തിലുമെല്ലാം ഒരുങ്ങുന്നത് വലിയ പ്രൊജക്ടുകളാണ്. കരിയറിൽ നയൻതാരയ്ക്ക് നഷ്ടപ്പെട്ട നിരവധി സിനിമകളുണ്ട്. ഇതിൽ ചിലത് വൻ ഹിറ്റാവുകയും ചെയ്തതാണ്. മലയാള ചിത്രം ദൃശ്യത്തിലേക്കുൾപ്പെടെ നേരത്തെ നായികയായി പരി​ഗണിച്ചിരുന്നു.

നയൻതാരയ്ക്ക് നഷ്ടപ്പെട്ട ഹിറ്റ് സിനിമകളിലൊന്നാണ് തമിഴ് ചിത്രം പയ്യ. 2010 ലാണ് പയ്യ റിലീസ് ചെയ്യുന്നത്. കാർത്തിയും തമന്നയും പ്രധാന വേഷത്തിൽ. സംവിധാനം എൻ ലിം​ഗുസ്വാമി. തമന്നയ്ക്ക് പകരം ആദ്യം നായികയായി പരി​ഗണിച്ചത് നയൻതാരയെയാണ്. നയൻതാര അന്ന് തമിഴത്ത് പേരെ‌ടുത്ത നടിയാണ്. തമന്ന തുടക്കക്കാരിയും.

Nayanthara

നയൻതാര വലിയ പ്രതിഫലം ചോദിച്ചതാണ് കാസ്റ്റിം​ഗിന് തടസമായത്. നയൻതാര ആദ്യം പറഞ്ഞ പ്രതിഫലത്തിൽ നായികയാക്കാൻ മേക്കേർസ് തയ്യാറായതാണ്. എന്നാൽ പിന്നീട് വന്ന സാമ്പത്തിക പ്രശ്നം കാരണം പ്രൊഡക്ഷൻ ടീമിന് ബഡ്ജറ്റ് കുറയ്ക്കേണ്ടി വന്നു. എന്നാൽ തന്റെ പ്രതിഫലം കുറയ്ക്കാൻ നയൻതാര തയ്യാറായില്ല. ചർച്ചകൾ ന‌ടന്നെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. ഒടുവിൽ നയൻതാര ഈ പ്രൊജക്ട് വേണ്ടെന്ന് വെച്ചു.

ഇതോടെയാണ് തമന്നയെ നായികയായി തീരുമാനിച്ചത്. ഷൂട്ടിം​ഗുമായി നല്ല രീതിയിൽ സഹകരിച്ച തമന്നയെ അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ലിം​ഗുസ്വാമി പ്രശംസിച്ചു. പയ്യയിലെ നായിക വേഷം വിട്ടുകൊടുത്തതോടെ ഒരു ഹിറ്റ് സിനിമ മാത്രമല്ല നയൻതാരയ്ക്ക് നഷ്ടപ്പെട്ടത്. പയ്യ സൂപ്പർഹിറ്റായി. തമന്ന തമിഴിലും തെലുങ്കിലും അലയൊലികൾ സൃഷ്ടിച്ചു.

Tamannaah Bhatia  Nayanthara

തമിഴകത്തെ മുൻനിര നായിക നടിയായി തമന്ന മാറുന്നത് ഈ കാലഘട്ടത്തിലാണ്. നയൻതാര, തൃഷ തുടങ്ങിയ നടിമാർക്ക് കടുത്ത മത്സരം നൽകിക്കൊണ്ട് തമന്ന, കാജൽ അ​ഗർവാൾ തുടങ്ങിയ നടിമാർ തമിഴകത്ത് താരങ്ങളായി മാറി. കഴിഞ്ഞ ദിവസവും നയൻതാരയുടെ പ്രതിഫലം സംബന്ധിച്ചുള്ള വാർത്ത പുറത്ത് വന്നു. ചിരഞ്ജീവി‌യുടെ അടുത്ത സിനിമയിൽ നയൻതാരയെ നായികയായി പരി​ഗണിച്ചിരുന്നു.

സംവിധായകൻ അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയാണിത്. 18 കോടി രൂപയാണ് നയൻതാര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകേണ്ടെന്ന് തീരുമാനിച്ച മേക്കേർസ് നയൻതാരയ്ക്ക് പകരം മറ്റ് നടിമാരെ പരി​ഗണിക്കുന്നെന്നായിരുന്നു റിപ്പോർട്ട്.

ഇന്ന് കരിയറിൽ തങ്ങളുടേതായ തിരക്കുകളിലാണ് നയൻതാരയും തമന്നയും. നഷ്ടപ്പെട്ട താരമൂല്യം 2013 ഓടെ നയൻതാര തിരിച്ച് പിടിച്ചു. രാജ റാണി, മായ, നാനും റൗഡി താൻ തുടങ്ങിയ സിനിമകൾ ഹിറ്റായി. ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് നയൻതാരയെത്തി. അന്നും തമന്ന തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയാണ്. കരിയറിൽ ഇന്ന് ബോളിവുഡിലേക്കും തമന്ന ശ്രദ്ധ നൽകുന്നു. അടുത്തിടെ നിരവധി ഡാൻസ് നമ്പറുകൾ തമന്ന ചെയ്തു.

മലയാള ചിത്രം ബാന്ദ്രയിൽ നായികയായെത്തി. നടിയുടെ ആദ്യ മലയാള സിനിമയാണിത്. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ തമന്ന ഇന്ന് ശ്രദ്ധിക്കുന്നു. മറുവശത്ത് നയൻതാരയ്ക്ക് തമിഴിലും മലയാളത്തിലും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിയർ സ്റ്റുഡന്റ്സ് ആണ് ചിത്രീകരണം പൂർത്തിയായ സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയൻതാര നായികയായെത്തുന്നുണ്ട്.

More from Filmibeat

Read more about: tamannah bhatia nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X