അജിത്തിനെ കുറിച്ച് വാചാലയായി, വിജയ് യെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് തമന്ന!!
മലയാളത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യം പോലെയാണ് തമിഴില്‍ തലയോ ദളപതിയോ എന്ന ചോദ്യം. ഒരുപക്ഷെ അജിത്തിന്റെയും വിജയ് യുടെയും പേര് പറഞ്ഞ് ആരാധകര്‍ അക്രമസക്തരാവാറുണ്ടെന്ന് പറഞ്ഞാലും കുറഞ്ഞു പോവില്ല. അതുകൊണ്ട് ഇരുവരുടെ കൂടെ അഭിനയിച്ച അനുഭവവും പറയുമ്പോള്‍ സഹതാരങ്ങള്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ തമന്ന ഉള്ളത് ഉള്ളതുപോലെ തന്നെ പറയുന്ന പ്രകൃതക്കാരിയാണ്. അതുകൊണ്ട് തന്നെ അജിത്തിനെ കുറിച്ചും വിജയ് യെ കുറിച്ചും തനിക്കറിയാവുന്ന കാര്യം യാതൊരു ഭയവും കൂടാതെ തമന്ന തുറന്നു പറഞ്ഞു. അജിത്തിനെ പൊക്കിയും വിജയ് യെ താഴ്ത്തിയും പറഞ്ഞു എന്ന കാര്യത്തില്‍ ട്വിറ്ററില്‍ അങ്കത്തിനൊരുങ്ങുകയാണ് ദളപതി ഫാന്‍സ്.

വീരം എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തമന്ന വാചാലയായി. ഇത്രയും വിനയ കുലീനനായ ഒരു സൂപ്പര്‍താരത്തെ താന്‍ കണ്ടിട്ടില്ല എന്നാണ് തമന്ന പറയുന്നത്. ഒരു സ്റ്റാര്‍ എന്നതിനപ്പുറം നല്ലൊരു വ്യക്തിത്വത്തിനുടമയാണദ്ദേഹം. ഇത്രയും താഴ്മയുള്ള ഒരു താരത്തെ ഞാനെവിടെയും കണ്ടിട്ടില്ല. നടന്‍ എന്നതിനെക്കാള്‍ അജിത്തൊരു നല്ല പാചകക്കാരനാണെന്നും തമന്ന പറഞ്ഞു.
സുറ എന്ന ചിത്രത്തില്‍ വിജയ് ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തമന്നയ്ക്ക് കൂടുതലൊന്നും പറയാനില്ല. ഒരു വ്യക്തി എന്ന നിലയില്‍ വിജയ് യെ തനിക്കറിയില്ല എന്നായിരുന്നു തമന്നയുടെ പ്രതികരണം. പോരെ പൂരം!! വിജയ് ഫാന്‍സ് ട്വിറ്ററില്‍ തമന്നയ്‌ക്കെതിരെ ട്രോളുകള്‍ തുടങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications











