ഹൃത്വിക് റോഷനല്ലാതെ വേറാരുമായും ലിപ് ലോക്ക് ചെയ്യില്ല! വെളിപ്പടുത്തലുമായി തമന്ന! ഞെട്ടലോടെ ആരാധകര്‍!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തന്ന ഭാട്യ.ഗ്ലാമറസ് വേഷങ്ങളിലും എത്താറുള്ള താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് അവര്‍. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം കൃത്യമായ മറുപടിയും അവര്‍ നല്‍കാറുണ്ട്. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ നിബന്ധനകളെക്കുറിച്ച് അണിയറപ്രവര്‍ത്തകരെ അറിയിക്കാറുമുണ്ട്. താന്‍ സിനിമയിലേക്കെത്തിയതിന് പിന്നിലെ കാരണക്കാരനായ ഹൃത്വിക് റോഷനെക്കുറിച്ച് താരം നേരത്തെ വാചാലയായിരുന്നു.
ബോളിവുഡ് സിനിമയുടെ സ്വന്തം താരമായ ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ തമന്ന അദ്ദേഹത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊതുവെ ചുംബന രംഗങ്ങളോടും കിടപ്പറ സീനിനോടുമൊക്കെ വിമുഖത കാണിക്കുന്ന താരം ഹൃത്വിക് റോഷനാണ് നായകനെങ്കില്‍ ഇതൊന്നും വിഷയമല്ലെന്നായിരുന്നു പറഞ്ഞത്. തമിഴ് ചാനലിന്റെ പരിപാടിക്കിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്റെ തുറന്നുപറച്ചിലില്‍ ഞെട്ടിയത് ആരാധകരാണ്. നേരത്തെയും ഹൃത്വിക്കിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തമന്ന തുറന്നുപറഞ്ഞിരുന്നുവെങ്കിലും ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ലിപ് ലോക്ക് ചെയ്യില്ല
സിനിമ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ തന്റെ കണ്ടീഷനുകളെക്കുറിച്ച് സംവിധായകരെ അറിയിക്കാറുണ്ട് തമന്ന. ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ താനില്ലെന്നും ബിക്കിനി ഒഴിവാക്കണമെന്നും തുടക്കത്തിലേ തന്നെ താരം ആവശ്യപ്പെടാറുണ്ട്. എത്ര പണം ഓഫര്‍ ചെയ്താലും തന്റെ നിബന്ധനകളില്‍ നിന്നും താരം വ്യതിചലിക്കാറുമില്ല. തെലുങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരത്തിന് ഭാഷാഭേദമന്യേ ശക്തമായ സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പണത്തിനും അപ്പുറത്ത് സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നാണ് താരം മുന്നേറുന്നത്.

ഹൃത്വിക് റോഷനാണെങ്കില്‍
ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞുവെങ്കിലും ഹൃത്വിക് റോഷനാണ് മറുവശത്തെങ്കില്‍ താന്‍ നിലപാട് മാറ്റുമെന്ന് താരം പറയുന്നു. സ്‌ക്രീനില്‍ താന്‍ ചുംബിക്കാറില്ല. തന്റെ കരാറിന്റെ ഒരു ഭാഗമാണെങ്കില്‍ക്കൂടിയും അത്തരം രംഗങ്ങളോട് നോ പറയാറാണ് പതിവ്. എന്നാല്‍ ഹൃത്വിക് റോഷനാണ് നായകനെങ്കില്‍ താന്‍ തീര്‍ച്ചയായും അത് ചെയ്യുമെന്നും താരം പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്നതുമാണ്.

കണ്ടപ്പോഴുണ്ടായ എക്‌സൈറ്റ്‌മെന്റ്
ഹൃത്വിക് റോഷനെ ഒരുപാട് ഇഷ്ടപ്പെടുന്ന തമന്ന അദ്ദേഹത്തെ കണ്ടതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഫറാ ഖാന്റെ ലിപ് സിങ്ക് ബാറ്റില്‍ ഷോയുടെ റിഹേഴ്‌സലിനായി യാഷ് രാജ് സറ്റുഡിയോയിലെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. ആരാധ്യ പുരുഷനെ കണ്ടപ്പോള്‍ താന്‍ നേര്‍വെസ്സായി പോയെന്ന് അന്ന് താരം കുറിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.

സിനിമയിലേക്ക് വരാന്‍ കാരണം
തന്നെ സിനിമയിലേക്ക് വരുത്തിയതിന് പിന്നിലെ കാരണവും അദ്ദേഹമാണെന്നും താരം പറഞ്ഞിരുന്നു. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും സിനിമയോടുള്ള അര്‍പ്പണ ബോധവുമൊക്കെ തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഒപ്പം അഭിനയിക്കാന്‍ ആഗ്രഹം
നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന തമന്ന നൃത്തത്തിലും മാതൃകയാക്കുന്നത് ഹൃത്വിക് റോഷനെയാണ്. ഏറെ പ്രിയപ്പെട്ട താരത്തിനൊപ്പം ്ഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അന്ന് താരം പറഞ്ഞിരുന്നു. ഇന്നും അത് മോഹമായി അവശേഷിക്കുകയാണ്. ആരാധകരാവട്ടെ ആ അവസരത്തിനായാണ് കാത്തിരിക്കുന്നതും. തെലുങ്ക് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. അടുത്തെങ്ങാനും ഈ ആഗ്രഹം സഫലീകരിക്കപ്പെടുമോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഫോട്ടോയെടുത്തപ്പോള്‍
ഒരുപാട് ഇഷ്ടമുള്ള താരത്തെ നേരില്‍ കാണണമെന്നും അന്നേ ആഗ്രഹിച്ചിരുന്നു. വളരെ വിനീതനായ വ്യക്തിയാണ് അദ്ദേഹമെന്നും തന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നുവെന്നും താരം പറഞ്ഞിരുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള എക്‌സൈറ്റമെന്റിലായിരുന്നു താനന്ന്. കണ്ടതില്‍ സന്തോഷമെന്ന് പറഞ്ഞ് അദ്ദേഹം പോകാനൊരുങ്ങുന്നതിനിടയിലാണ് ഫോട്ടോയെക്കുറിച്ച് പറഞ്ഞതെന്നും സന്തോഷത്തോടെ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. തമന്നയുടെ അന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


Click it and Unblock the Notifications