'ഈ രണ്ട് ലൂസുകളും പെട്ടന്ന് മരിക്കാൻ പ്രാർത്ഥിക്കുന്നു, ഇങ്ങനെയും മനുഷ്യരുണ്ടാകുമോ?'; അനുഭവം പങ്കിട്ട് അവതാരകൻ

By Desk

അമുദവും അന്നലക്ഷ്മിയും എന്ന തമിഴ് സീരിയലിലെ അഭിനയത്തിലൂടെ പ്രശസ്തയായ സീരിയൽ നടി കൺമണി മനോഹരൻ അടുത്തിടെയാണ് സൺ ടിവി അവതാരകനും നടനുമായ അശ്വത് ചന്ദ്രശേഖറിനെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ഇരുവരുടേതും. ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ കപ്പിളാണ്.

ഇടയ്ക്കിടെ റീൽസും ഫോട്ടോയുമെല്ലാം താരങ്ങൾ പങ്കിടാറുണ്ട്. സോഷ്യൽ മീഡിയ സൈറ്റുകളുടെ ഉപയോഗം അനുദിനം വർധിച്ചുവരികയാണ്. അതിനാൽ ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ നിരവധി മോശമായ കാര്യങ്ങളും സംഭവിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ വർധിച്ചതും സോഷ്യൽമീഡിയയുടെ വരവോടെയാണ്.

Aswath Chandrasekar kanmani manoharan

പ്രശസ്തരായ വ്യക്തികളെ അധിക്ഷേപിച്ചും അപമാനിച്ചും എന്തോ നേടിയെന്ന മട്ടിൽ ഒരു വിഭാ​ഗം ആളുകൾ സ്വര്യവിഹാരം നടത്തുന്നുമുണ്ട് സോഷ്യൽമീഡിയയിൽ. അത്തരക്കാരിൽ പലർക്കും മുഖമുണ്ടാകാറില്ല. സോഷ്യൽമീഡിയ വരും മുമ്പ് സെലിബ്രിറ്റികളെ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ആരാധകർ കാത്തിരിക്കാറുണ്ടായിരുന്നു. ഏത് സ്ഥലത്തും അവരെ കാണുന്നത് ഒരു മഹാത്ഭുതമായിരുന്നു ആരാധകർക്ക്.

എന്നാൽ ഇപ്പോൾ അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും അടുത്ത് ഇടപഴകാനും തുടങ്ങിയതോടെ സ്വകാര്യത പോലും മാനിക്കാതെ പലരും സെലിബ്രിറ്റികളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്. സൈബർ ബുള്ളിയിങിന്റെ ഏറ്റവും പുതിയ ഇരയാണ് ടിവി അവതാരകൻ അശ്വത് ചന്ദ്രശേഖറും ഭാര്യ കൺമണിയും.

തനിക്കും ഭാര്യയ്ക്കും എതിരെ വന്ന ഒരു കമന്റിന്റെ സ്ക്രീൻ ഷോട്ട് അടുത്തിടെ അശ്വന്ത് പങ്കിട്ടിരുന്നു. കമന്റ് വന്ന ഇൻസ്റ്റ​ഗ്രാം ഐഡിയും അശ്വന്ത് വെളിപ്പെടുത്തിയിരുന്നു. കൺമണിയുടെയും അശ്വന്തിൻ്റെയും ഫോട്ടോയ്ക്ക് താഴെ വന്ന ആ കമന്റ് ഇങ്ങനെയായിരുന്നു... ഈ രണ്ട് ലൂസുകളും വേഗം മരിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നായിരുന്നു.

കമന്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം പ്രതികരിച്ച് അശ്വന്ത് കുറിച്ചത് ഇങ്ങനെയാണ്... നിങ്ങൾ എപ്പോഴെങ്കിലും ഇത്തരമൊരു മോശം കാര്യം മറികടന്നിട്ടുണ്ടോ?. സോഷ്യൽ മീഡിയ ഇപ്പോൾ വളരെ ടോസ്ക്കായി. പ്രത്യേകിച്ച് എന്റർ‌ടെയ്ൻമെന്റ് മേഖലയിലുള്ളവർ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അനുഭവിക്കുന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഞെട്ടലുണ്ട്. ഇവരൊക്കെ ശരിക്കും മനുഷ്യരാണോ..? ഇങ്ങനെയും മനുഷ്യരുണ്ടാകുമോ?.

Aswath Chandrasekar kanmani manoharan

ഇത്തരത്തിലുള്ള കമൻ്റുകൾക്ക് ഞാൻ മറുപടി നൽകാറില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. സ്‌ക്രീനിന് മുന്നിൽ മാത്രമെ ഞങ്ങൾ അഭിനയിക്കൂ. യഥാർത്ഥ ജീവിതത്തിലും നമ്മളും മനുഷ്യരാണ് എന്നാണ് അശ്വന്ത് കുറിച്ചത്. അശ്വിന്റെ പോസ്റ്റ് വൈറലായതോടെ താരദമ്പതികളെ പിന്തുണച്ച് ആരാധകരെത്തി.

ദമ്പതികൾ ഫോട്ടോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്താൽ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ?. അഭിനന്ദിക്കാൻ തോന്നുന്നില്ലെങ്കിൽ സ്കിപ്പ് ചെയ്ത് പോകാമല്ലോ. ആളുകളെ ഇങ്ങനെ പരിഹസിക്കുന്നതിലൂടെ എന്ത് സന്തോഷമാണ് ഇത്തരക്കാർക്ക് കിട്ടുന്നത് എന്നൊക്കെയാണ് അശ്വന്തിനെ അനുകൂലിച്ച് വന്ന കമന്റുകൾ.

More from Filmibeat

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X