'ആദ്യത്തെ പത്ത് ദിവസം വളരെ മോശം അനുഭവമായിരുന്നു, കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നായിക അമല പോള്‍'; അഥർവ!

മലയാളി താരം അമല പോൾ ഇപ്പോൾ തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട നടിയാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ കിടിലൻ മേക്കോവർ ചിത്രങ്ങളും വെക്കേഷൻ യാത്രകളുടെ ഭാ​ഗമായി പകർത്തിയ ചിത്രങ്ങളുമെല്ലാം താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയായിരുന്നു അമലയുടെ ആദ്യ ചിത്രം.

അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ വീരശേഖരൻ, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈന അമല പോളിന്റെ കരിയർ മാറ്റിമറിച്ചു. വൻ ഹിറ്റായ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു.

 Amala Paul

പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ എ.എൽ വിജയ്‌യുമായുളള അമല പോളിന്റെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്.

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി. 201ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ.എൽ വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ. എൽ വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

വിവാഹമോചനത്തിന് ശേഷമാണ് ​ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാനും വസ്ത്രധാരണത്തിലടക്കം അമല മാറ്റങ്ങൾ പരീക്ഷിക്കാനും തുടങ്ങിയത്. ഷൂട്ടിങ് തിരക്കുകളില്ലാത്തപ്പോൾ യാത്രയാണ് താരത്തിന്റെ ഇഷ്ട വിനോദം. മൈന അടക്കമുള്ള സിനിമകളിൽ ​ഗ്രാമീണ പെൺകൊടിയെയായിരുന്നു അമല അവതരിപ്പിച്ചത് എന്നതുകൊണ്ട് തന്നെ താരം പുത്തൻ മേക്കോവറുകൾ പരീക്ഷിക്കുമ്പോൾ വിമർശനം അതിര് വിടാറുമുണ്ട്.

മോഹൻലാൽ മുതൽ അല്ലു അർജുൻ വരെയുള്ള താരങ്ങളുടെ നായികയായിട്ടുള്ള അമലയെ കുറിച്ച് തമിഴ് യുവതാരം അഥർവ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നായിക അമല പോള്‍ ആയിരുന്നുവെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അഥർവ പറഞ്ഞത്.

amala paul

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീംം ചെയ്യുന്ന മധകം എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയാണ് കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മോശം നായികയായി തോന്നിയത് അമല പോളാണെന്ന് താരം പറഞ്ഞത്.

പൊതുവെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ ഡിപ്ലോമാറ്റിക്കായി സംസാരിക്കുകയാണ് താരങ്ങൾ ചെയ്യാറുള്ളത്. അല്ലെങ്കിൽ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറും. എന്നാൽ അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ വളരെ പെട്ടന്നായിരുന്നു അഥര്‍വ അമലയുടെ പേര് പറഞ്ഞത്.

'എന്റെ രണ്ടാമത്തെ സിനിമ മുപ്പോഴുതും ഉന്‍ കര്‍പനൈകളിൽ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആദ്യത്തെ ഒരു പത്ത് ദിവസം എനിക്ക് വളരെ മോശം അനുഭവമാണ് തോന്നിയത്. പിന്നീട് ഓക്കെയായി. ഇത് ഞാന്‍ അമല പോളിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും', അഥർവ പറയുന്നു. തമിഴിലെ മുൻ സ്വഭാവ നടനും നായകനുമായിരുന്ന മുരളിയുടെ മകൻ കൂടിയാണ് അഥർവ. ഇമൈക്ക നൊടികൾ, ബൂമറാങ്, കുരുതി ആട്ടം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകൾ.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X