'വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തോട് എന്റെ തല ചേര്‍ത്തുവെച്ച് വരെ വാര്‍ത്തകളുണ്ടാക്കിയവരുണ്ട്'; വിക്രം

തമിഴകത്തിന്റെ സൂപ്പര്‍താരം ചിയാന്‍ വിക്രത്തെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. താരത്തിന് ഹൃദയാഘാതമാണ് സംഭവിച്ചത് എന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയാക്കായി എത്തിയത്.

വിക്രം നായകനാകുന്ന പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ച് നടക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ അച്ഛന്‍ നേരിയൊരു നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും അന്നുതന്നെ മകന്‍ ധ്രുവ് വിക്രം അറിയിച്ചിരുന്നു.

കോബ്രയുടെ ടീസര്‍ ലോഞ്ചില്‍ താരം

ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ആദ്യമായി ഒരു പൊതുവേദിയില്‍ പങ്കെടുക്കുകയാണ് വിക്രം. വിക്രത്തിന്റെ പുതിയ ചിത്രം കോബ്രയുടെ ചെന്നൈയില്‍ നെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് താരം പങ്കെടുത്തത്.

എ.ആര്‍.റഹ്മാന്‍, ഇര്‍ഫാന്‍ പത്താന്‍, ധ്രുവ് വിക്രം, റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്‍, കെ.എസ്.രവികുമാര്‍, മിയ ജോര്‍ജ്ജ്, സംവിധായകന്‍ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പേര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

വാര്‍ത്തകളെക്കുറിച്ച് വിക്രം

ആശുപത്രിയിലായ സാഹചര്യത്തില്‍ തന്നെക്കുറിച്ച് വന്ന വാര്‍ത്തകളെ കുറിച്ച് വേദിയില്‍ വളരെ രസകരമായാണ് വിക്രം പ്രതികരിച്ചത്. 'എന്റെ കുടുംബം, ആരാധകര്‍, സുഹൃത്തുക്കള്‍ ഇവരെല്ലാം ചുറ്റിലും ഉള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല. സിനിമയാണ് എന്റെ സ്വപ്‌നവും ജീവനും, ഇതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ അറിയില്ല.

ഇരുപത് വയസ്സില്‍ എനിക്ക് സംഭവിച്ച വലിയൊരു അപകടത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. അതില്‍ നിന്നെല്ലാം ഞാന്‍ രക്ഷപ്പെട്ടുവന്നു. ഇനിയെനിക്ക് അതിലുമപ്പുറം ഒന്നും വരാനില്ല.

നിരവധി വാര്‍ത്തകള്‍ കണ്ടു

എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വളരെ നന്ദിയുണ്ട്. അവരോട് ഞാനിപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പറയേണ്ട കടമ എനിക്കുണ്ട്. നെഞ്ചിന് ചെറിയൊരു ബുദ്ധിമുട്ട് വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയത്. അതിനെ പിന്നീട് വളച്ചൊടിച്ച് എന്തൊക്കെയോ ആക്കി. അതിലൊന്നും എനിക്ക് പരാതിയില്ല.

എന്നെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നത് കാണാനിടയായി. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാര്‍ത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റീവ് ആയിരുന്നു എനിക്ക് എല്ലാം ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല'. തമാശ രൂപേണ വിക്രം പറഞ്ഞു.

Recommended Video

Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
ആര്‍പ്പുവിളികളോടെ എതിരേറ്റ് ആരാധകര്‍

സ്റ്റേജിലെത്തിയ വിക്രത്തെ ചിയാന്‍, ചിയാന്‍ എന്ന് ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. ആരാധകരുടെ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടുമുണ്ടായിരുക്കുമെന്ന് വിക്രം പറഞ്ഞു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര വരുന്ന ഓഗസ്റ്റ് 11-നാണ് റിലീസ്.

More from Filmibeat

Read more about: chiyaan vikram tamil cinema cobra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X