»   » സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ഫോട്ടോ, ആരാണ് ഈ കുഞ്ഞു സുന്ദരി ??

സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ഫോട്ടോ, ആരാണ് ഈ കുഞ്ഞു സുന്ദരി ??

Posted By: Nihara
Subscribe to Filmibeat Malayalam

സ്‌പോര്‍ട്‌സ് പ്രാക്ടീസു കഴിഞ്ഞു ഫോട്ടോയ്ക്കു പോസ് ചെയ്ത് ചിരിച്ചു നില്‍ക്കുന്ന കൊച്ചു സുന്ദരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളുടെ മൂത്ത പുത്രിയാണിത്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരജോഡിയായി ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്നു ഈഈ താരജോഡികള്‍. കുട്ടിയെ കാണാന്‍ നഗ്മയെ പോലെയുണ്ടെന്ന് ചിലരൊക്കെ കമന്റ് ചെയ്തിട്ടുമുണ്ട്.

Diya

എന്നാല്‍ നഗ്മയുമായി കുഞ്ഞു സുന്ദരിക്ക് സാമ്യം വരുന്നത് സ്വാഭാവികമാണ്. കാരണം കുട്ടിയുടെ അമ്മയുടെ ചേച്ചിയാണ് നഗ്മ. ഇപ്പോള്‍ മനസ്സിലായില്ലേ ആരാണീ കുഞ്ഞു സുന്ദരിയെന്നത്. പ്രേക്ഷകരുടെ പ്രിയതാരം സൂര്യ ജ്യോതിക ദമ്പതികളുടെ മകളായ ദിയയാണ് ഈ ഫോട്ടോയിലെ താരപുത്രി.

Surya family

ജ്യോതികയുടെ ഫേസ് ബുക്ക് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ചിത്രം വൈറലായത്. കുഞ്ഞു ജ്യോതികയാണ് ചിത്രത്തിലുള്ളതെന്ന തരത്തിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. ദയവു ചെയ്ത് അവളെ സിനിമയിലേക്ക് കൊണ്ടു വരരുതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന ജ്യോതികയുടെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനല്‍ വേളയില്‍ സകുടുംബമാണ് ജോ എത്തിയത്. അന്ന് പ്രേക്ഷക ശ്രദ്ധ മുഴുവനും പിടിച്ചു പറ്റിയത് ദിയയും ദേവുമായിരുന്നു.

English summary
Tamil actor daughter's pic getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam