ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, പിസ ബോയിക്ക് എതിരെ നടി ഗായത്രി
പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി. തന്റെ നമ്പർ അശ്ലീല വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് തെയ്നാംപേട്ട് വനിത സ്റ്റേഷനിലാണ് താരം പരാതി നൽകിയിരിക്കുന്നത്.

തനിയ്ക്ക് നിരവധി നമ്പറുകളിൽ നിന്ന് കോളുകളും അശ്ലീല വാട്സ് അപ്പ് മെസേജുകളും വരുന്നുണ്ടെന്ന് നടി പറയുന്നു. ട്വിറ്ററിൽ തനിയ്ക്ക് വന്ന മെസേജുകളുടെ സ്ക്രീൻ ഷോർട്ടും താരം പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 9 ന് താൻ താമസിക്കുന്നയിടത്ത് ബോധമില്ലാതെ എത്തിയ പിസ ബോയി ആണ് തന്റെ നമ്പർ പ്രചരിപ്പിച്ചതെന്നും താരം ട്വീറ്റ് ചെയ്തു.
നടിയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഗായത്രിയുടെ പരാതിയിൻ മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ദേശീയ പുരസ്‌കാരം നേടിയ സിനിമ അഞ്ജലിയിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications