ഷക്കീല കാരണമാണ് ഭാര്യയെയും മകളെയുമൊക്കെ മനസിലാക്കിയത്! ഉറ്റ തോഴിയെ പോലെയാണ് ഇവരെന്ന് നടന്‍ ഇളവരസു

തെന്നിന്ത്യന്‍ സിനിമയിലെ ബീഗ്രേഡ് നായികമാരില്‍ പ്രധാനിയായിട്ടാണ് ഷക്കീല അറിയപ്പെട്ടിരുന്നത്. കൈനിറയെ സിനിമകളുമായി ഒരു കാലത്ത് സജീവമായിരുന്ന നടി സൂപ്പര്‍താര സിനിമകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. സിനിമയിലും വ്യക്തി ജീവിതത്തിലുമൊക്കെ പല പ്രതിസന്ധികളും നേരിടേണ്ടി വന്ന ഷക്കീല തന്റെ ജീവിതത്തെ പറ്റി പലപ്പോഴും തുറന്ന് സംസാരിച്ചു.

ഷക്കീലയുടെ വാക്കുകളൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ നടി പറഞ്ഞ കാര്യങ്ങളിലൂടെ തന്റെ ഭാര്യയടക്കമുള്ള സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിയെന്ന് പറയുകയാണ് തമിഴ്‌നടന്‍ ഇളവരസു. ഒരു പൊതുപരിപാടിയില്‍ ഷക്കീലയടക്കമുള്ള താരങ്ങള്‍ക്കൊപ്പം വേദി പങ്കിടുകയായിരുന്നു താരം.

shakeela

'ഷക്കീല എന്റെ ജീവിതത്തില്‍ പ്രധാന്യമുള്ളൊരു തോഴിയാണ്. ജീവിതത്തില്‍ സ്ത്രീകളെ കുറിച്ചോര്‍ത്ത് ബഹുമാനം തോന്നാന്‍ കാരണം ഷക്കീലയാണ്. അവരുടെ തുറന്ന് പറച്ചിലാണ് തനിക്കങ്ങനൊരു അവസരമുണ്ടാക്കിയത്. അത് പറയാന്‍ എനിക്ക് ഭയങ്കര അഭിമാനമുണ്ടെന്നാണ് ഇളവരസു പറയുന്നത്.

ഷക്കീല സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കുന്ന നടിയാണ്, മറ്റ് പലതുമാണെന്നും തുടങ്ങി എന്തിനെ കുറിച്ച് ചോദിച്ചാലും ദേഷ്യപ്പെടാതെ ഉള്ള കാര്യങ്ങള്‍ അതുപോലെ തന്നെ തുറന്ന് പറയുന്ന ആളാണ്. നീ പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ പേടിയായി. കാരണം എന്നെ കൊണ്ടെന്നും അങ്ങനെ തുറന്ന് പറയാന്‍ സാധിക്കില്ല.

പണ്ട് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ഞാനും ഷക്കീലയും ഏകദേശം ഒരേ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്. രണ്ടാളും രണ്ട് സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു.

ഷക്കീല തന്റെ ജീവിതത്തെ കുറിച്ചൊക്കെ തുറന്ന് സംസാരിക്കുന്നത് കണ്ടതിന് ശേഷമാണ് എന്റെ ഭാര്യയെയും മകളെയും അമ്മയെയുമൊക്കെ മനസിലാക്കാന്‍ എനിക്ക് സാധിച്ചത്. ഇവരെ പോലെ അധികമാര്‍ക്കും തുറന്ന് സംസാരിക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും ഇമേജുണ്ട്. എന്തേലും പറഞ്ഞാല്‍ അതിന്റെ പേരില്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമോ എന്ന് പേടിച്ച് ജാഗ്രതയുണ്ടാവും.

shakeela

പക്ഷേ ഷക്കീല അതില്‍ വ്യത്യസ്തയാണ്. ഞാനിങ്ങനെയാണ്. നീ എന്നെ കുറിച്ച് എങ്ങനെ വേണമെങ്കിലും വിചാരിച്ചോ ഞാന്‍ ഇങ്ങനെ തന്നെയാണെന്ന് പറയാനുള്ള ധൈര്യത്തിന് എന്ത് പേരിട്ട് വിളിക്കണമെന്ന് അറിയില്ല. അങ്ങനൊരു തോഴിയാണ് ഷക്കീല തനിക്കെന്നാണ്,' ഇളവരസു പറയുന്നത്.

1994 ലാണ് ഷക്കീല സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. തമിഴിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പതിയെ മലയാളത്തില്‍ ചുവടുറപ്പിച്ചു. ഐറ്റം നമ്പറിലും പിന്നീട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെയും മലയാളത്തില്‍ സജീവമായി. ഇടയ്ക്ക് ഷക്കീല സിനിമകളെന്ന പേരിലാണ് പലതും അറിയപ്പെട്ടിരുന്നതും. ഇടയ്ക്ക് മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലും നടി സജീവമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്യാപ്പ് എടുത്ത് വളരെ കുറച്ച് സിനിമകളിലെ ഷക്കീല അഭിനയിക്കാറുള്ളു. എങ്കിലും യൂട്യൂബ് ചാനലുകളില്‍ അവതാരകയായും മറ്റുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X