വാഹനാപകടത്തില്‍ നടന്‍ മനോ മരിച്ചു, ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയില്‍!
ദീപവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. നടനും മിമിക്രി താരവുമായ മനോ വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ അവദിയില്‍ മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മനോ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിമിക്രി ലോകത്ത് നിന്നുമായിരുന്നു മനോ സിനിമയിലേക്ക് എത്തുന്നത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്‌റ്റേജ് ഷോ കളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുള്ള താരം ടെലിവിഷന്‍ ചാനല്‍ അവതാരകനായിട്ടായിരുന്നു മനോ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഒട്ടേറെ റിയാലിറ്റി ഷോകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പുഴല്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷം മനോ അവതരിപ്പിച്ചിട്ടുണ്ട്.
മനോയുടെ ഭാര്യയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവില്‍ അഡ്മിറ്റ് ആയ താരപത്‌നിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഇരുവര്‍ക്കും ഏഴ് വയസുകാരിയായ ഒരു മകളുണ്ട്. മനോയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് മനോയുടെ സുഹൃത്തുക്കളും ബന്ധുക്കളും.


Click it and Unblock the Notifications