രണ്ടാമതും വിവാഹിതനാവുമോ? തൊണ്ണൂറുകളിലെ സൂപ്പര്‍ നായകന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെയാണ്

തൊണ്ണൂറുകളില്‍ യുവതികളുടെ സ്വപ്നമായിരുന്നു നടന്‍ പ്രശാന്ത്. അജിത്ത്, വിജയ് എന്നിവര്‍ക്കൊപ്പം തമിഴ് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രശാന്തിന് സാധിച്ചിരുന്നു. അങ്ങനെ നായകനായി സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന നടന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

അതേസമയം ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തില്‍ തന്നെ കുറിച്ചുള്ള പല കാര്യങ്ങളും തുറന്ന് പറയുകയാണ് നടനിപ്പോള്‍. വിവാഹമോചനവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെയായിരുന്നു പ്രശാന്തിന്റെ കരിയറില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇതിനെ പറ്റി നടന്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

prashanth

നടന്‍ ത്യാഗരാജന്റെ മകന്‍ എന്നുള്ള ലേബലിലാണ് പ്രശാന്ത് അഭിനയത്തിലേക്ക് എത്തുന്നത്. 1990-ല്‍ രാധാഭാരതി സംവിധാനം ചെയ്ത വൈകാശി പൊറണ്ടാച്ചു എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയമാവുകയും വാണിജ്യപരമായ നേട്ടം കൊടുക്കുകയും ചെയ്തു.

അങ്ങനെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടന്‍ വിവാഹിതനാവുന്നത്. 2005ല്‍ ഗൃഹലക്ഷ്മി എന്ന യുവതിയെ പ്രശാന്ത് വിവാഹം കഴിച്ചെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും കേസുകള്‍ വന്നതോടെ കോടതിയില്‍ കയറി ഇറങ്ങി നടക്കേണ്ടി വന്നു. ഇതോടെ പ്രശാന്തിന് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും ആ സമയത്ത് ഇറങ്ങിയ നടന്റെ സിനിമകളൊന്നും ആരാധകരെ ആകര്‍ഷിക്കാതെ പോവുകയും ചെയ്തു.

അതിന് ശേഷം ഒരു ഇടവേള വന്ന നടന്‍ ശങ്കറിന്റെ സിനിമയില്‍ അഭിനയിച്ചു. പക്ഷേ, അതും വിചാരിച്ചത് പോലെ ശ്രദ്ധ നേടി കൊടുത്തില്ല. നിലവില്‍ അന്ധഗന്‍ എന്ന ചിത്രത്തിലാണ് നടനിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദിയില്‍ പുറത്തിറങ്ങിയ അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് അന്ധഗന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

അങ്ങനെ പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായ നടന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുബൈറിനൊപ്പം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിച്ചിരുന്നു.

prashanth

'വൈകാശി പൊറണ്ടാച്ചു എന്ന ചിത്രത്തിലൂടെയാണ് ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. ആദ്യ ചിത്രം ഹിറ്റായതിനാല്‍ മുന്‍നിര സംവിധായകരുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചു. അച്ഛന്‍ ത്യാഗരാജനാണ് തന്റെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്നാണ്' നടന്‍ പറയുന്നത്.

തനിക്ക് നായകനാകാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അച്ഛന്‍ നൃത്തം മുതലുള്ള പലതിലും എനിക്ക് പ്രാവീണ്യം നേടി തന്നു. ഇന്നും അച്ഛന്റെ വാക്കുകള്‍ അനുസരിക്കാത്ത കുട്ടിയാണ് ഞാന്‍. അത്തരത്തിലുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്ന് പറഞ്ഞ നടന്‍ രണ്ടാം വിവാഹത്തെ പറ്റിയും സൂചിപ്പിച്ചു.

തന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലാത്തതില്‍ പിതാവ് ത്യാഗരാജന് വലിയ വിഷമം ഉണ്ട്. മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹമായിരുന്നു അത്. എന്നാല്‍ നിയമപരമായി കോടതിയില്‍ വെച്ച് വിവാഹമോചനം നേടി ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. പ്രായം അധികമായില്ലെങ്കിലും താന്‍ തീര്‍ച്ചയായും രണ്ടാമത് വിവാഹം കഴിക്കുമെന്നാണ് നടന്‍ പറയുന്നത്.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X