അയാള്‍ മുന്‍പ് വിവാഹിതനാണെന്ന് അറിഞ്ഞില്ല! പണത്തിന് വേണ്ടി തല്ലാന്‍ തുടങ്ങി; വിവാഹമോചനത്തെ പറ്റി താരപുത്രി
തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണിന്റെ വളര്‍ത്തുമകളായ പ്രിയ എന്ന സീനത്തിന്റെ ദാമ്പത്യ ജീവിതം വലിയ വിവാദമായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് നടന്‍ മുനീഷ് രാജയെ സീനത്ത് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ താരപുത്രി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു.
പിന്നാലെ പിതാവിനോട് മാപ്പ് പറയുകയും അവരുടെ കൂടെ തിരികെ വന്ന് ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സീനത്ത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ രാജ്കിരണ്‍ ദത്ത് എടുത്ത മകളായിരുന്നു സീനത്ത്. മകളെ ഒന്നും അറിയിക്കാതെ സ്വന്തമായി അദ്ദേഹം വളര്‍ത്തി. എന്നാല്‍ 2019 ല്‍ നടന്‍ മുനീഷ് രാജയും സീനത്തും ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുകയും ഒരു വര്‍ഷത്തോളം ഡേറ്റിംഗ് നടത്തുകയും ചെയ്തു. ശേഷം ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇക്കാര്യം പിതാവ് രാജ്കിരണിനോട് പറഞ്ഞില്ലെന്ന് മാത്രമല്ല മുനീഷിനൊപ്പം ഒളിച്ചോടി പോവുകയും ചെയ്തു.
മകള്‍ ഒളിച്ചോടി പോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഈ വിവാഹത്തോട് തനിക്ക് യോജിപ്പില്ലെന്നും പ്രിയ തന്റെ വളര്‍ത്തുമകളാണെന്നും പറഞ്ഞ് നടന്‍ രംഗത്ത് വന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് അവളിങ്ങനൊരു വിവാഹം കഴിച്ചതെന്നും ഇനി എന്റെ മകളെന്ന രീതിയില്‍ അവളുടെ പേര് എവിടെയും ഉപയോഗിക്കരുതെന്നും ശക്തമായ മുന്നറിയിപ്പ് നല്‍കി രാജ്കിരണ്‍ രംഗത്ത് വന്നു.
അധികം വൈകാതെ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം തകരുന്ന അവസ്ഥയിലേക്ക് പ്രിയ എത്തി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാനും മുനുഷ് രാജയും വേര്‍പിരിഞ്ഞെന്ന് പറഞ്ഞ് താരപുത്രി ഒരു വീഡിയോ പുറത്തുവിട്ടുകയും ചെയ്തു. ആ വിവാഹം നിയമപരമായിരുന്നില്ലെന്നും അങ്ങനൊരു വിവാഹം കഴിച്ചത് എന്റെ അച്ഛനെ വേദനിപ്പിച്ചെന്നും പ്രിയ പറഞ്ഞു. അച്ഛനോട് മാപ്പ് പറയുകയാണെന്നും തന്നെ തിരികെ മകളായി സ്വീകരിക്കണമെന്നുമായിരുന്നു പ്രിയയുടെ ആവശ്യം.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും പ്രിയ നല്‍കിയൊരു അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. 'വിവാഹത്തിന് മുന്‍പ് പറഞ്ഞത് പോലെയായിരുന്നില്ല, വിവാഹശേഷം. മുനീഷ് രാജ എല്ലാ തരത്തിലും മാറി. ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം നേരത്തെ വിവാഹിതനാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.
അതിനുശേഷം എന്റെ അച്ഛനോട് സംസാരിച്ച് പണം വാങ്ങി കൊടുക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീട്ടുകാരെ എതിര്‍ത്ത് കല്യാണം കഴിച്ചതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കുകയായിരുന്നു.
പണം തരണമെന്ന് പറഞ്ഞ് അവന്റെ അമ്മ ദിവസവും എന്നെ ചീത്ത വിളിക്കാനും ശകാരിക്കാനും തുടങ്ങി. ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ തല്ലും. ഒരു മാനസിക രോഗിയുടെ അവസ്ഥയിലേക്ക് എത്തിയ ഞാന്‍ ആശുപത്രിയിലുമായി. ഇതറിഞ്ഞ അമ്മ എന്നെ സാമ്പത്തികമായി സഹായിച്ചു.
വീണ്ടും പണം തികയുന്നില്ലെന്ന് പറഞ്ഞ് അയാള്‍ എന്നെ ദിവസവും പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ഇനി അയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് വന്നപ്പോഴാണ് ഞാന്‍ അദ്ദേഹവുമായി പിരിഞ്ഞത്. മാത്രമല്ല അച്ഛന്റെ കാല്‍ക്കല്‍ വീണ് ക്ഷമ ചോദിച്ചുകൊണ്ട് തിരിച്ച് വന്നതെന്നും പ്രിയ പറയുന്നു.


Click it and Unblock the Notifications











