തെന്നിന്ത്യന്‍ നടനും ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു! മരിക്കുന്നതിന് മുന്‍പുള്ള താരത്തിന്റെ വീഡിയോ
നടനും തമിഴ് ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു. മുപ്പത്തിയാറ് വയസുകാരനായ സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അന്തരിക്കുന്നത്. അപ്രതീക്ഷതമായിട്ടുള്ള മരണ വാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം സങ്കടത്തിലാക്കി. നിരവധി താരങ്ങളാണ് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ത്വക് രോഗ വിദഗ്ദനായിരുന്ന അദ്ദേഹം മരിക്കുന്നതിന് തൊട്ട് മുന്‍പ് കൊറോണ വൈറസിനെതിരെ ബോധവത്കരിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. പ്രായമായവരെ പ്രത്യേകം നോക്കണമെന്നും പ്രതിരോധശേഷി കുറവുള്ളവര്‍ എങ്ങനെ കൊറോണയ്‌ക്കെതിരെ പ്രതിരോധിക്കണമെന്നുള്ളതടക്കം നിരവധി കാര്യങ്ങള്‍ അദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

സേതുരാമന്റെമരണ വാര്‍ത്ത വന്നതോടെ നിരവധി ആളുകളാണ് ഇത് ഷെയര്‍ ചെയ്യുന്നത്. വിവാഹിതനായ താരത്തിന് ചെറിയൊരു കുട്ടിയുണ്ട്. സന്താനം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണ ലഡ്ഡു തിന്ന ആസായാ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ തന്നെ സേതുരാമന്‍ അഭിനയിച്ചിരുന്നു. ഇത് മാത്രമല്ല വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സതീഷ്, ഐശ്വര്യ രാജേഷ്, എന്നിങ്ങനെയുള്ള തെന്നിന്ത്യന്‍ താരങ്ങളാണ് സേതുരാമന്റെ മരണ വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം ഇവര്‍ പങ്കുവെച്ചിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് സേതുരാമന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണം കാരണം. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുകയാണെന്നും ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ സതീഷ് പറയുന്നു.

സിനിമാഭിനയത്തിന് പുറമേ സ്വന്തം പ്രൊഫഷനെ അത്രയധികം സ്‌നേഹിച്ച വ്യക്തിയായിരുന്നു സേതുരാമന്‍. 2016 ലാണ് സേതുരാമന്‍ സ്വന്തമായി ഒരു ക്ലീനിക് ആരംഭിക്കുന്നത്. ബോബി സിംഹ, നിതിന്‍ സത്യ, അരവിന്ദ് ആകാശ്, ധരണ്‍ കുമാര്‍, വെങ്കിട്ട് പ്രഭു എന്നിങ്ങനെ പ്രമുഖ താരങ്ങളെല്ലാം അതിഥികളായിട്ടെത്തിയാണ് സേതുരാമന്റെ ക്ലീനിക് ആരംഭിച്ചത്.
കൊറോണ കാരണം രാജ്യത്ത് ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സമയം ആയതിനാൽ കൂടുതൽ ആളുകൾക്ക് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നാണ് അറിയുന്നത്.
സേതുരാമൻ്റെ വീഡിയോ


Click it and Unblock the Notifications











