For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ കാറിലാണ് താരങ്ങളുടെ യാത്ര; നടന്‍ സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയം ഉറപ്പിച്ച് പാപ്പരാസികള്‍

  |

  നടി അദിതി റാവു ഹൈദാരിയും നടന്‍ സിദ്ധാര്‍ഥും തെന്നിന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചയാവുന്ന പ്രണയകഥകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദം പ്രണയത്തിലായെന്നാണ് ഗോസിപ്പുകള്‍. ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കിംവദന്തികള്‍ വീണ്ടും പ്രചരിക്കുകയാണ്.

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്റെ പരിപാടി ചെന്നൈയില്‍ വച്ച് നടത്തിയിരുന്നു. ഈ ചടങ്ങില്‍ തമിഴിലെയടക്കം പ്രമുഖ താരങ്ങളുമെത്തി. കൂട്ടത്തില്‍ അദിതിയുടെയും സിദ്ധാര്‍ഥിന്റെയും സാന്നിധ്യമാണ് ആരാധകരെ സംശയത്തിലാഴ്ത്തിയത്.

  പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് എപ്പോഴത്തെയും പോലെ സുന്ദരിയായിട്ടാണ് അദിതി ചടങ്ങിനെത്തിയത്. ഇന്‍ഡോ-വെസ്‌റ്റേണ്‍ ലുക്കിലാണ് സിദ്ധാര്‍ഥ് വന്നതും. രജനികാന്ത്, കമല്‍ ഹാസന്‍, തൃഷ കൃഷ്ണന്‍, ജയം രവി, കാര്‍ത്തി തുടങ്ങി നിരവധി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ക്കിടയിലാണ് അദിതിയെയും സിദ്ധാര്‍ഥിനെയും ചുറ്റി പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്.

  Also Read: രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  കഴിഞ്ഞ വര്‍ഷം അദിതിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചെത്തിയത് മുതലാണ് സിദ്ധാര്‍ഥുമായി നടിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോന്നുള്ള ചോദ്യം ഉയര്‍ന്ന് വരുന്നത്. ഇതിനിടെ മുംബൈയിലെ ഒരു സലൂണിലേക്ക് താരങ്ങള്‍ പോവുന്നതും തിരിച്ച് വരുന്നതുമായ ചിത്രങ്ങളും പുറത്ത് വന്നു. രണ്ടാളും ഒറ്റയ്ക്കാണ് സലൂണിലേക്ക് വന്നതെങ്കിലും തിരിച്ച് പോയത് ഒരു കാറില്‍ ഒരുമിച്ചാണ്.

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ആരും വരേണ്ടതില്ലെന്ന് അന്ന് ചോദ്യവുമായി വന്നവരോട് കടുത്ത ഭാഷയില്‍ തന്നെ സിദ്ധാര്‍ഥ് മറുപടി നല്‍കിയിരുന്നു. ആക്രോശിക്കുന്ന രീതിയില്‍ പ്രതികരിച്ചെങ്കിലും താരങ്ങളുടെ ഫോട്ടോ എടുക്കാനാണ് പലരും അന്ന് ശ്രമിച്ചത്. ഇതോടെ ഹിന്ദിയിലും നടന്‍ പ്രതികരിച്ചു. എന്തായാലും സിദ്ധാര്‍ഥും അദിതിയും ഏറെ കാലമായി ഒരുമിച്ച് കൂടുകയും പരസ്പരം കണ്ടുമുട്ടുകയുമൊക്കെ ചെയ്യാറുണ്ടെന്നാണ് വിനോദ സൈറ്റായ പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  അജയ് ഭൂപതി സംവിധാനം ചെയ്ത മഹാസമുദ്രം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അദിതിയും സിദ്ധാര്‍ഥും കൂടുതല്‍ അടുപ്പത്തിലാവുന്നത്. 2021 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായിക-നായകന്മാരായി അഭിനയിച്ചത് താരങ്ങളായിരുന്നു. ചിത്രത്തിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ചര്‍ച്ചയായതോടെ താരങ്ങള്‍ ശരിക്കും പ്രണയിക്കുകയാണോ എന്ന ചോദ്യവും ഉയര്‍ന്നു. ഇരുവരുടെയും പിന്നാലെ പാപ്പരാസികള്‍ കൂടി ചേര്‍ന്നതോടെ സ്ഥിരം ഗോസിപ്പ് വന്ന് തുടങ്ങി.

  എന്തായാലും അദിതിയുമായി വളരെ അടുത്ത സൗഹൃദമാണ് സിദ്ധാര്‍ഥിനുള്ളത്. നേരെ തിരിച്ച് അദിതിയ്ക്കും അങ്ങനെ തന്നെയാണ്. ഈ വര്‍ഷം ഏപ്രിലില്‍ സിദ്ധാര്‍ഥിന്റെ ജന്മദിനത്തിലും ആശംസ അറിയിച്ച് അദിതി എത്തിയിരുന്നു. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും രണ്ടാളും സന്തോഷത്തോടെ ജീവിക്കാന്‍ നോക്കൂ എന്നാണ് ആരാധകരുടെ ആശംസയും.

  Read more about: aditi rao
  English summary
  Tamil Actor Siddharth And Aditi Rao Fell In Love On The Sets Of Maha Samudram?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X