'തൃഷയ്ക്കൊപ്പം ലവ് സീൻ ചെയ്യാൻ സുഖമല്ലേയെന്നാണ് പലരും ചോദിച്ചത്, സത്യാവസ്ഥ അതല്ല'; സിദ്ധാർത്ഥ് പറയുന്നു!

വയസ് നാൽപ്പത്തിനാല് പിന്നിട്ടെങ്കിലും ഇന്നും ബോയ്സ് സിനിമയിലെ മുന്നയുടെ ആവേശവും ചുറുചുറുക്കം നടൻ സിദ്ധാർത്ഥിൽ കാണാം. മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിദ്ധാർത്ഥ് സിനിമാ ജീവിതം ആരംഭിച്ചത്. സിനിമയിലേക്ക് എത്തും മുമ്പ് തിയേറ്റർ ആർട്ടിസ്റ്റായിരുന്നു.

നാടകത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത് നായകനായപ്പോൾ സി​ദ്ധാർഥിന് ഉപകാരപ്പെട്ടു. ബോയ്സ് സിനിമയുടെ റിലീസിനുശേഷം പെൺകുട്ടികളായിരുന്നു സിദ്ധാർത്ഥിന്റെ ആരാധകരിൽ ഏറെയും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് താരം സിനിമകൾ ഏറെയും ചെയ്തിരിക്കുന്നത്.

ദിലീപിനൊപ്പം കമ്മാരസംഭവത്തിൽ ശക്തമായൊരു കഥപാത്രം ചെയ്താണ് മലയാളത്തിലേക്ക് എത്തിയത്. സിദ്ധാർത്ഥിന്റെ അഭിനയ ജീവിതത്തിൽ നാഴികകല്ലായി മാറിയ സിനിമയാണ് മ‌ണിരത്നം സംവിധാനം ചെയ്ത ആയുധ എഴുത്ത്. മൾട്ടിസ്റ്റാർ ചിത്രത്തിൽ തൃഷയുടെ കാമുകന്റെ വേഷമായിരുന്നു സിദ്ധാർത്ഥിന്.

ബോയ്സ് അഭിനയിച്ച് പൂർത്തിയാക്കിയ ഉടൻ തന്നെ നടന്റെ കൈകളിലേക്ക് വന്ന സിനിമയായിരുന്നു ആയുധ എഴുത്ത്. ചിത്രത്തിലെ 'നീ ആരോ...' എന്ന ​ഗാനത്തിലെ റൊമാന്റിക്ക് രം​​ഗങ്ങൾ ഒരു കാലത്ത് യൂത്ത് ആഘോഷമാക്കിയിരുന്നു.

Siddharth, Trisha

തൃഷയ്ക്കൊപ്പം റൊമാന്റിക്ക് സോങ് ചെയ്തശേഷം വന്ന കമന്റുകളെ കുറിച്ച് ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. തൃഷയ്ക്കൊപ്പം റൊമാൻസ് ചെയ്തപ്പോൾ ജോളിയായി തോന്നിയില്ലേ? എന്നൊക്കെയാണ് ആളുകൾ ചോദിച്ചതെന്ന് സിദ്ധാർത്ഥ് പറയുന്നു.

'ചുട്ടുപൊള്ളുന്ന മണലിൽ മണിരത്നത്തിന്റെ നിർ​ദേശങ്ങൾ കാത്തുകിടക്കുമ്പോൾ മനസ് നിറയെ ടെൻഷനായിരുന്നുവെന്നാണ് കമന്റുകൾക്കുള്ള മറുപടിയിൽ നടൻ പറഞ്ഞത്. പൊരിയുന്ന വെയിലിൽ ചുട്ടുപൊള്ളുന്ന മണലിൽ കിടന്നാണ് ആ രം​ഗങ്ങൾ ഷൂട്ട് ചെയ്തത്. പൊള്ളുന്ന വെയിലിൽ എന്നേയും തൃഷയേയും കിടത്തി മുഖങ്ങൾ പല ആം​ഗിളിൽ ചേർത്ത് വെച്ച് മണി സാർ ഇഷ്ടപ്പെട്ടൊരു ഫ്രെയിം സെറ്റ് ചെയ്യും. ആ സമയത്ത് എനിക്കും തൃഷയ്ക്കും എന്ത് ചിന്തിക്കണമെന്ന് പോലും അറിയാത്ത അവസ്ഥ.'

'രണ്ടുപേരും വളരെ ചെറിയ പ്രായമായിരുന്നല്ലോ... മാത്രമല്ല ആ സമയത്ത് ഞാൻ മണി സാറിന്റെ അസിസ്റ്റന്റുമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഓർമകൾ ആ സെറ്റിൽ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ടെന്നും', സിദ്ധാർത്ഥ് പറയുന്നു. യാദൃശ്ചികമായാണ് മണിരത്നം തന്നെ ആയുധ എഴുത്തിലേക്ക് തെരഞ്ഞെടുത്തതെന്നും തൃഷയ്ക്കൊപ്പമുള്ള സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞശേഷമാണ് താനാണ് അർജുനായി അഭിനയിക്കുന്നതെന്ന് തിരിച്ചറിഞ്ഞതെന്നും സിദ്ധാർത്ഥ് പറയുന്നു.

Siddharth, Trisha

തമിഴിലെ മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് മുഖം നോക്കാതെ അഭിപ്രായം പറയുകയും വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന നടനാണ് സിദ്ധാർത്ഥ്. മണിരത്നത്തിന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് പോലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്ന് പറയുമായിരുന്നു താനെന്ന് സിദ്ധാർത്ഥ് സമ്മതിച്ചിട്ടുണ്ട്. മഹാ സമുദ്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിദ്ധാർത്ഥിന്റെ സിനിമ. പൊന്നിയൻ സെൽവനിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയുടെ പ്രമോഷന് മണിരത്നത്തിനൊപ്പം സജീവമായി സി​ദ്ധാർത്ഥുമുണ്ടായിരുന്നു.

ആദ്യ വിവാഹം പരാജയപ്പെട്ടശേഷം നടൻ വിഷാദത്തിലായിരുന്നു. ഇപ്പോൾ നടി അതിഥി റാവു ഹൈദരിയുമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും വിദേശ യാത്രകളിലും ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ‌ എത്താറുള്ളത്. ഹൈദരാബാദിൽ നടന്ന നടൻ ശർവാനന്ദിൻ്റെ വിവാഹനിശ്ചയ ചടങ്ങിലും സിദ്ധാർത്ഥും അതിഥിയും ഒരുമിച്ച് പങ്കെടുത്തിരുന്നു.

മഹാസമുദ്രത്തിലാണ് സിദ്ധാർത്ഥും അതിഥിയും ഒരുമിച്ച് അഭിനയിച്ചത്. ശേഷമാണ് താരങ്ങൾ പ്രണയത്തിലായതെന്നും പറയപ്പെടുന്നു. അതിഥി 2006ൽ മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 2009ൽ വിവാഹം കഴിക്കുകയും 2013ൽ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. സിദ്ധാർത്ഥിന് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

Read more about: siddharth trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X