»   »  പണ്ടത്തെ പോലെ പോരായിരുന്നോ? മോദിയൊടൊരു ചോദ്യവുമായി ചിമ്പു!! വീഡിയോ കാണാം..

പണ്ടത്തെ പോലെ പോരായിരുന്നോ? മോദിയൊടൊരു ചോദ്യവുമായി ചിമ്പു!! വീഡിയോ കാണാം..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  മോദിയെ ട്രോളി ചിമ്പു | filmibeat Malayalam

  സിനിമാമേഖലയിൽ മാത്രം ഒതുങ്ങി നിന്ന് പ്രവർത്തിക്കുന്നവരല്ല നമ്മുടെ താരങ്ങൾ . അവർക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടുകളുമുണ്ട്. അത് സമയവും സന്ദർഭവും നോക്കി അവർ പ്രകടിപ്പിക്കുന്നുമുണ്ട്. പ്രകാശ് രാജ്, കമൽഹാസൻ, രജനികാന്ത്, വിശാൽ എന്നിവർ  അഭിനയത്തിലുപരി തങ്ങളുടെ രാഷ്ട്രീയ നിലാപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവരാണ്. തങ്ങളുടെ നിലപാടുകൾ ആരുടേയും മുന്നിൽ തുറന്നടിക്കാനും ഇവർക്ക് ഒരു മടിയുമില്ല. അത് പിന്നീട്  അത്  കരിയറിനേയോ ജോലിയേയോ ബാധിക്കുമെന്നുള്ള ഭയവും ഇവർക്കില്ല.

  കേരളത്തിലെ പ്രളയം വരുത്തിവെച്ചത്!! അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷ,കേരളീയർക്കെതിരെ ആഞ്ഞടിച്ച് നടി

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിമ്പുവിന്റെ അഭിമുഖമുഖമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയാണ് ചിമ്പുവിന്റെ ട്രോൾ. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ''ഗോസ്വാമി നീ തീര്‍ന്നു‌''...!! കാളപ്പെറ്റെന്ന് കേട്ട് കയറെടുത്ത് അജു വര്‍ഗ്ഗീസ്

  മോദിയെ കണ്ടാൽ

  ഒരു അഭിമുഖത്തിനിടയിലായിരുന്നു ചിമ്പു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പരാമർശിച്ചത്. ഇന്നത്തെ ഒരു രാഷ്ട്രീയ അവസ്ഥയിൽ മോദിയെ കണ്ടാൽ എന്ത് ചോദിക്കും എന്ന ചോദ്യത്തിനായിരുന്നു ചിമ്പുവിന്റെ മറുപടി. താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിലും അല്ലാതേയും വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സിനിമ വികടൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  മോദിയെ ട്രോളി ചിമ്പു

  ചായ വിറ്റ് തന്നെ നടന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ സാർ എന്നാകും മോദിയോട് ചോദിക്കുകയെന്ന് ചിമ്പു മറുപടിയായി പറഞ്ഞു. ചിരിച്ചു കൊണ്ടായിരുന്നു താരം വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഇതിനു മുൻപ് ചിമ്പു മോദിയെക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. നോട്ട് നിരേധനത്തിനെതിരെയായിരുന്നു അന്ന് ചിമ്പു രംഗത്തെത്തിയത്.

  നോട്ട് നിരോധനത്തെ വിമർശിച്ച് ഗാനം

  നോട്ട് നിരോധനത്തിനെ വിമർശിച്ച് ചിമ്പു ഒരു ഗാനവും പാടിയിരുന്നു. ഡിമൊണെടൈസേഷൻ ആന്തം എന്നായിരുന്നു പാട്ട്. ഈ ഗാനം വലിയ വിവദങ്ങൾ വരുത്തിവെച്ചിരുന്നു. ഒറ്റ രാത്രികൊണ്ട് നോട്ട് നിരോധിച്ചതും പിന്നാലെ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കിൽ നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനായി ക്യൂ നിന്നതുമെല്ലാം ആ പാട്ടിൽ ദൃശ്യവത്സകരിച്ചിരുന്നു. നോട്ട് നിരോധനം കൂടാതെ ജിഎസ്ടിയും പാട്ടിൽ ഉൾപ്പെടുത്തിയിരുന്നു. നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങളെ ജി.എസ്.ടി കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നും ഗാനത്തില്‍ പറയുന്നു.

  ഗുണ്ടായായി പുതിയ ചിത്രം

  ചിമ്പുവിന്റെ പുറത്തുവരാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ചെക്കചിവന്ത വാനം. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക വിജയ് സേതുപതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗുണ്ട സഹോദരങ്ങളായിട്ടാണ് അരവിന്ദ് സ്വാമിയും ചിമ്പുവും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. സെപ്റ്റംബർ 28 നാണ് ചിത്രം പുറത്തെത്തുക.

  English summary
  tamil actor simbu ask question in primeminister naredramodi

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more