ഇതാണ് സൂര്യയെ പ്രിയങ്കരനാക്കുന്നത്!! മലയാളി ആരാധകന്റെ സമ്മാനവുമായി ലൊക്കേഷനിൽ, ഫോട്ടോ വൈറല്‍

മലയാളി പ്രേക്ഷകർ അദ്ദേഹത്തിന്റെ ഹൃദത്തോട് ചേർന്നു നിൽക്കുന്നുവെന്നതിനുള്ള ഒരു തെളിവും കൂടിയാണ്.

അമ്മ മഴവില്ല് ഷോയുടെ വേദിയിൽ മമ്മൂട്ടി സൂര്യയെ കുറിച്ചു പറഞ്ഞ വാക്കുകൾ വളരെ ശരിയാണ്. സൂര്യ തമിഴ് താരമല്ല മലയാളികളുടെ താരമാണ്. മലയാളത്തിലെ താരങ്ങൾക്ക് നൽകുന്ന അതേ സ്നേഹവും ബഹുമാനവും മലയാളികൾ സൂര്യയ്ക്കു നൽകുന്നുണ്ട്. സൂര്യയുടെ തമിഴ് ചിത്രങ്ങളെല്ലാം മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമാണ്. സൂര്യ നല്ലൊരു അഭിനേതാവ് എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ കൂടിയാണ്. വലിപ്പ ചെറുപ്പമോ സൂപ്പർ താരമെന്നുള്ള അഹങ്കാരമോ ഈ താരത്തിന് ഇല്ല.

surya

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയുടെ ഒരു ലൊക്കേഷൻ ചിത്രമാണ്. ഇത് വെറും ചിത്രമല്ല. മലയാളി പ്രേക്ഷകർ അദ്ദേഹത്തിന്റെ ഹൃദത്തോട് ചേർന്നു നിൽക്കുന്നുവെന്നതിനുള്ള ഒരു തെളിവും കൂടിയാണ്. മലയാള സിമയുടെ താര സംഘടനയായ അമ്മയുടെ ഷോയ്ക്കായിൽ അതിഥിയായി സൂര്യ എത്തിയിരുന്നു. ഈ സമയത്ത് താരത്തിന്റെ ഒരു മലയാളി ആരാധകൻ സമ്മാനമായി ഒരു ഷർട്ടും സൺഗ്ലാസും നൽകിയിരുന്നു. ഈ ഷർട്ട് അണിഞ്ഞാണ് താരം ഷൂട്ടിങ് ലൊക്കോഷനിൽ എത്തിയത്.

താരജാ‍ഡയില്ലാത്ത സൂര്യയുടെ ആ പ്രവർത്തിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മലയാളത്തിൽ ഒരു ചിത്രത്തിൽ പോലും സൂര്യ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നിട്ടും മലയാളി പ്രേക്ഷകർക്ക് അണ്ണനാണ് സൂര്യ. ഭാഷാഭേദമന്യേ നല്ല ചിത്രങ്ങളേയും മികച്ച താരങ്ങളേയും പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികൾ. ഇതിനാൽ തന്നെ തമിഴിലെ മികച്ച ചിത്രങ്ങളെല്ലാം മലയാളത്തിൽ സൂപ്പർ ഹിറ്റാവാറുമുണ്ട്. സൂര്യയുടെ ചിത്രങ്ങൾക്ക് കേരളത്തിൽ മികച്ച വിജയമാണ് നേടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X