കാന്‍സര്‍ ചികില്‍സയ്‌ക്കൊടുവില്‍ നടന്‍ തവസി വിടവാങ്ങി, ആദരാഞ്ജലികളുമായി തമിഴ് സിനിമാ ലോകം

By Midhun Raj

ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന തമിഴ് താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചികില്‍സയ്ക്ക് സാമ്പത്തിക സഹായം തേടികൊണ്ടുളള നടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. തുടര്‍ന്ന് നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്.

Recommended Video

തമിഴ് നടൻ തവസി നിര്യാതനായി | FilmiBeat Malayalam

thavasi

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി അഭിനയിച്ചത്. കൂടാതെ ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വരുത്തപെടാത വാലിബര്‍ സംഘത്തില്‍ തവസിയും ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന താരം കൂടിയാണ് തവസി. നടന് സഹായം നല്‍കണമെന്ന് സെലിബ്രിറ്റികളോട് അഭ്യര്‍ത്ഥിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.

തമിഴില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് തവസി. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നടന് ചികില്‍സയ്ക്ക് നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു നടന്റെ മകന്‍ ആറുമുഖം. മറ്റ് വഴികള്‍ ഒന്നുമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നതെന്നും തവസിയുടെ കുടുംബം അറിയിച്ചിരുന്നു. രോഗം മൂര്‍ചിച്ഛ സമയത്ത് നടനെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

വരുത്തപ്പെടാത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരൈ തുടങ്ങിയ സിനിമയിലെ പ്രകടനമാണ് നടന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഞാന്‍ കിഴക്കുചീമയിലെ സിനിമ മുതല്‍ രജനീകാന്തിന്റെ അണ്ണാത്തെ വരെയുളള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോയില്‍ മുന്‍പ്‌ നടന്‍ പറഞ്ഞ വാക്കുകളാണിവ.

Read more about: actor tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X