twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    180 അടി ഉയരത്തിൽ തലയുയർത്തി വിജയ്; ആരാധക ഹൃദയത്തിലും ചരിത്രത്തിലും ഇടം നേടി കട്ടൗട്ട്!!

    |

    ഇളയദളപതി വിജയിയോടുള്ള മലയാളി പ്രേക്ഷകരുടെ ആരാധന എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള കാര്യമാണ്. സാധാരണക്കാരെ സഹായിക്കാനും ആരാധകരെ ചേര്‍ത്തുപിടിക്കാനും താരം കാണിക്കുന്ന വലിയ മനസ്സു തന്നെയാണ് പ്രേക്ഷകരുടെ ആരാധനയുടെ മുഖ്യകാരണം. അതുകൊണ്ടുതന്നെയാണ് വിജയിയുടെ പുതിയ സിനിമക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു പക്ഷേ തമിഴ്‌നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആഘോഷങ്ങളാണ് മലയാളികള്‍ നമ്മുടെ നാട്ടില്‍ നടത്താറുള്ളത്.

    ഫാന്‍സി ഡ്രസ്സില്‍ ഗിന്നസ് പക്രുവിന് 'ഡബിൾ' റോൾ, ആവേശത്തോടെ ആരാധകര്‍ !!ഫാന്‍സി ഡ്രസ്സില്‍ ഗിന്നസ് പക്രുവിന് 'ഡബിൾ' റോൾ, ആവേശത്തോടെ ആരാധകര്‍ !!

    താരത്തിന്റേതായി ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ഇളയദളപതിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് മലയാളി ആരാധകര്‍ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ടൗണ് ഒരു സംഘം ചെറുപ്പക്കാര്‍ കൊല്ലം പീരങ്കി മൈതാനത്തു ഒരുക്കിയിരിക്കുന്നത്.

    vijay

    180 അടി ഉയരമാണ് കട്ടൗട്ടിന്. ഇന്ത്യയില്‍ ഒരു നടന് ലഭിക്കുന്ന എറ്റവും വലിയ കട്ടൗട്ടാണ് ഇവിടെ കേരളത്തില്‍ ആരാധകര്‍ ഒരുക്കിയത്, അതും ഒരു അന്യഭാഷ നടന് വേണ്ടി. ഏകദേശം 2 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി മുപ്പതോളം പേര്‍ രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുത്താണ് കൂറ്റന്‍ കട്ടൗട്ട് ഉണ്ടാക്കിയത്.ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഈ കട്ടൗട്ടാണ്. ഒരു കട്ടൗട്ട് വച്ചപ്പോള്‍ ഇത്രയും ആവേശവും തിരക്കുമാണെങ്കില്‍ വിജയ് നേരിട്ട് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

    sarkkar

    വിജയിയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഓള്‍ കേരള ഇളയദളപതി ഡോ. വിജയ് ഫാന്‍സ് ആന്‍ഡ് നന്‍പന്‍സ് വെല്‍ഫയര്‍ അസോസിയേഷനാണ് കട്ടൗട്ട് സ്ഥാപിച്ചിരുക്കുന്നത്. ജില്ലയിലെ 8,000 പേര്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് കട്ടൗട്ടിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

    ഒടിയൻ മാണിക്യന്റെ വരവ് ചുമ്മാതെയല്ല!! ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും, ചെയ്യേണ്ടത് ഇത്രമാത്രംഒടിയൻ മാണിക്യന്റെ വരവ് ചുമ്മാതെയല്ല!! ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും, ചെയ്യേണ്ടത് ഇത്രമാത്രം

    കത്തി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എആര്‍ മുരുകദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സര്‍ക്കാരിനെക്കുറിച്ച് സംസാരിച്ച് സംവിധായകന്‍ എആര്‍ മുരുകദോസ് എത്തിയിരുന്നു. സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതാണ് എആര്‍ മുരുകദോസ് പറഞ്ഞിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സണ്‍ പികേച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്റെ പൊടിപൂരവുമായാണ് ചിത്രം എത്തുന്നത് എന്നതില്‍ സംശയമില്ല. വരുന്ന ദീപാവലിക്കാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

    English summary
    vijay big cutout in kollam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X