For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സംഭവം തനിക്ക് വലിയ ഷോക്കായിരുന്നു!! ഇതു കൊണ്ടൊന്നും ഭയപ്പെടില്ല, വിശാലിന്റെ വെളിപ്പെടുത്തൽ

  |

  തെന്നിന്ത്യന്‍ താരം വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തത് തമിഴ് സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. വിശാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നോറോളം തമിഴ് നിര്‍മ്മാതാക്കള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നില്‍ പ്രതിഷേധനം സംഘടിപ്പിക്കുകയും ഓഫീസ് പുറത്തു നിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ സങ്കര്‍ഷമുണ്ടാകുകയും വിശാലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  ബോളിവുഡിലും ബാഹുബലി പ്രഭാസ്, എന്നാൽ ദേവസേന അനുഷ്കയല്ല!! വെളിപ്പെടുത്തി രാജമൗലി

  നിര്‍മ്മാതാവ് എഎല്‍ അഴകപ്പന്റെ നേതൃത്വത്തിലുള സംഘമാണ് ഓഫീസ് പൂട്ടിയത്. വിശാല്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഇതെന്നും പാലിച്ചിട്ടില്ല. കൂടാതെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇതുവരെ ജറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ തനിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരെ വിശാല്‍ രംഗത്തെത്തിയിരിക്കുകയണ്. അവര്‍ പേടിക്കുന്നുണ്ടെന്നും അറസ്റ്റ് കൂടുതല്‍ ശക്തനാക്കിയെന്നും താരം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യംം വെളിപ്പെടുത്തിയത്.

  അറസ്റ്റ് ഞെട്ടിപ്പിച്ചു

  അറസ്റ്റ് ഞെട്ടിപ്പിച്ചു

  അറസ്റ്റ് തനിയ്ക്ക് വലിയൊരു ഷോക്കായിരുന്നു എന്നാണ് പ്രഭാസ് പറയുന്നത്. താന്‍ ഒരിക്കലും ആരോയും ശത്രു പക്ഷത്തില്‍ കണ്ടിട്ടില്ല. അവരെന്നെ അങ്ങനെ കണ്ടത് വെറും വിരോധാഭാസമാണ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റെ ഭാഗ്യത്തിന് ബഹുമാനപ്പെട്ട ജഡ്ജിയ്ക്ക് കാര്യങ്ങള്‍ മനസ്സിലാകുകയും തന്നെ റിലീസ് ചെയ്യുകയുമായിരുന്നു.

  അവരുടെ തന്ത്രങ്ങള്‍ വിജയിക്കില്ല

  അവരുടെ തന്ത്രങ്ങള്‍ വിജയിക്കില്ല

  തന്നെ ഉപദ്രവിക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. ഇതോടു കൂടി താന്‍ കൂടുതല്‍ ശക്തനും ബുദ്ധിമാനുമായിരിക്കുകയാണ്. അവര്‍ എന്നെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ വിസമ്മതിച്ചു. അവര്‍ ആരാണ് എന്നെ തടയാന്‍ എന്നും വിശാല്‍ ചോദിക്കുന്നുണ്ട്.താന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുത്ത പ്രസിഡന്റാണ് തന്റെ ഓഫീസില്‍ പോകുന്നത് അവര്‍ എങ്ങനെ തടയുമെന്നും വിശാല്‍ ചോദിക്കുന്നു. കൂടാതെ അവര്‍ തനിയ്ക്ക് എതിരെ ഉമ്മയിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ വ്യാജമാണെന്നും താരം പറഞ്ഞു.

  തമിഴ് സിനിമയിലെ മാറ്റം

  തമിഴ് സിനിമയിലെ മാറ്റം

  2018 തമിഴ് സിനിമയില്‍ ഒരുപാട് മാറ്റം കൊണ്ടു വന്ന വര്‍ഷമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനെ കുറിച്ചു താരം വെളിപ്പെടുത്തി. ഓരേ വെള്ളിയാഴ്ചകളില്‍ ഒരുമിച്ച് രണ്ട് മൂന്ന് സിനിമകള്‍ റിലീസ് ചെയ്യുന്ന രീതി മാറ്റുകയും പകരം ഇടവേള ക്രമം സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ഇത് നിര്‍മ്മാതാക്കളെ സബന്ധിച്ച് വലിയ മാറ്റമാണെന്നും താരം പറഞ്ഞു,

   2019 ലെ തിരഞ്ഞെടിപ്പ്

  2019 ലെ തിരഞ്ഞെടിപ്പ്

  2019 ല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്നാണ് അവരടെ ഭയം. ആ ചിന്ത അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് തനിയ്ക്ക് അറിയില്ലെന്നും താരം പറഞ്ഞു. തമിഴ് സിനിമ മേഖലയില്‍ മാറ്റമുണ്ട്ക്കുന്നത് അവര്‍ സ്വാഗതം ചെയ്യുന്നില്ല. ഇവിടുത്തെ വിനോദ മേഖല പ്രത്യേകം രീതിയിലാണെന്നും താരം പറഞ്ഞു.

   കൃത്യമ രീതിയില്‍ പണം സമ്പാദിക്കല്‍

  കൃത്യമ രീതിയില്‍ പണം സമ്പാദിക്കല്‍

  തനിക്ക് എതിരെ ഉയര്‍ന്ന് വരുന്ന സാമ്പത്തിക ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിയ്ക്ക് ചിരിയാണ് വരുന്നതെന്നും. ഒരോ ഇടപാടിനു കൃത്യമായ ബില്ല് സൂക്ഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു. കൂടാതെ അനുചിതമല്ലാത്ത രീതിയില്‍ പണം സമ്പാദിക്കേണ്ട ആവശ്യം തനിയ്ക്ക് ഇല്ലെന്നും അത്തരത്തിലുളള പശ്ചാത്തലവും ആവശ്യം ഇല്ലെന്നും താരം പറഞ്ഞു.

  English summary
  Tamil Actor Vishal Krishna Speaks Out, Says Bullying Tactics Won't Work With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X