തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അത്യാസന്ന നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍
തമിഴ് നടന്‍ വിവേക് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്വിറ്ററിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളിലാണ് സൂചിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ നില ഗുരുതരമാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാവണമെന്നും കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് വിവേക് ഇപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ആന്‍ജിയോഗ്രാം ചെയ്ത് കഴിഞ്ഞു. ഇന്നലെ താരത്തിന് വാക്‌സിനേഷന്‍ എടുത്തിരുന്നു. ശേഷം മാധ്യമങ്ങളോട് വിവേക് സംസാരിച്ചിരുന്നു. പൊതുവിടങ്ങളില്‍ സുരക്ഷിതരായി ഇരിക്കാന്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.

അതേ സമയം ആരോഗ്യപരമായി സുരക്ഷിതരായിരിക്കാന്‍ വേണ്ടിയാണ് വാക്‌സിന്‍. എല്ലാവരും സിദ്ധ, ആയൂര്‍വേദ മരുന്നുകള്‍ ഒക്കെ കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതാണ്. അതുപോലെ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്‌സിന്‍ കൊണ്ടാണ്. തുടങ്ങി വാക്‌സിന്‍ എടുത്തതിന് ശേഷം താരം മാധ്യമങ്ങളോട് സംസാരിക്കവേ നിരവധി കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്.
Recommended Video
ഇന്ന് ഇസിഎംഒ ചികിത്സയിലാണ് താരം കഴിയുന്നതെന്നാണ് അറിയുന്നത്. വിവേക് എത്രയും വേഗം സുഖംപ്രാപിച്ച് വരുന്നതിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് തമിഴ് സിനിമാലോകം. നടന്‍ എന്നതിലുപരി കോമേഡിയന്‍ കൂടിയായ വിവേക് ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ചെറുതും വലുതുമായി അഭിനയിച്ചിട്ടുള്ള താരം മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അംഗീകാരം സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











