തമിഴ് ഹാസ്യ താരം യോഗി ബാബു വിവാഹിതനായി!
തമിഴിലെ ഹാസ്യതാരങ്ങളില്‍ മുന്‍നിരയിലുളള നടനാണ് യോഗി ബാബു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായി യോഗി ബാബു എത്താറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ നടന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഞ്ജു ഭാര്‍ഗവിയെ ആണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍
വെച്ച് വിവാഹ സല്‍ക്കാരം നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു ഒടുവില്‍ അഭിനയിച്ചത്.
പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ മാരി സെല്‍വരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. രജനീകാന്തിന്റെ ദര്‍ബാറിലും അടുത്തിടെ പ്രധാന വേഷത്തില്‍ യോഗി എത്തിയിരുന്നു. തമിഴില്‍ ഹാസ്യ താരമെന്നതിലുപരി നായകവേഷങ്ങളിലും യോഗി ബാബു അഭിനയിച്ചിരുന്നു. നിലവില്‍ കോളിവുഡില്‍ താരമൂല്യം കൂടിയ കോമഡി താരം കൂടിയാണ് യോഗി ബാബു. 2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് നടന് ഈ പേര് വന്നത്. മാന്‍ കരാട്ടെ, റെമോ, കൊലമാവ് കോകില തുടങ്ങിയവയാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങള്‍.


Click it and Unblock the Notifications











