കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍
ബോളിവുഡ് ചിത്രങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന കോളിവുഡ് ലോകം ഇപ്പോഴൊരു ബിസ്‌നസ് മേഖല എന്ന നിലയിലേക്ക് മാറുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമേ ആരാധകരുള്ളൂ എന്ന അവസ്ഥയും ഇല്ലാതെയല്ല.
ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ അതികച്ചെലവിന്റെ മുഖ്യ കാരണം. തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് കേരളത്തിലും ആന്ധ്രയിലുമൊക്കെയാണ് മിക്ക ചിത്രങ്ങളുടെയും ചിത്രീകരണം. കടല്‍കടന്നും ചിത്രീകരണം നടത്തുന്ന സിനിമകളും ഏറെയാണ്. മലേഷ്യ, യുകെ തുടങ്ങിയവയാണ് ഇപ്പോള്‍ തമിഴ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും പ്രിയം.
ഇങ്ങനെ ലൊക്കേഷന്‍ നോക്കി പോകുന്ന സാഹചര്യത്തില്‍ മറ്റൊരു വഴിലൂടെയും പണം പോകുന്നുണ്ട്. ദൂരെ സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കുമ്പോള്‍ താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കേണ്ടിവരും. രജനീകാന്ത്, വിക്രം, വിജയ് സൂര്യ തുടങ്ങിയ നടന്മാരെല്ലാം ഇത്തരത്തില്‍ പ്രതിഫലം വാങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്നിലാണ്.

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
തമിഴ് സിനിമയുടെ മുടിചൂടാ മന്നനാണ് ഇപ്പോള്‍ രജനികാന്ത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും രജനിയാണത്രെ. 20 കോടിമുതല്‍ 25 കോടിലരെയാണ് രജനിയുടെ പ്രതിഫലം

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
കമലും രജനികാന്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ്. ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള കമല്‍ ഒരു ചിത്രത്തിന് 25 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്.

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
2010ന് ശേഷം വിജയ് യുടെ പ്രതിഫലവും ക്രമാതീതമായി ഉയര്‍ന്നു. വേലായുധം, തുപ്പാക്കി, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായതോടെ വിജയ് യുടെ പ്രതിഫലം 18 മുതല്‍ 20 കോടിവരെയായി

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
ഗജനിയിലൂടെ അഭിനയ ജീവിതത്തിന് പുതിയൊരു വഴി വെട്ടിത്തെളിച്ച സൂര്യ പതിനെട്ട് കോടിയോളമാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്.

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
അജിത്ത് കുമാര്‍, കിങ് ഓഫ് ബോക്‌സോഫീസ്. തമിഴകത്തിന്റെ തലയെന്നറിയപ്പെടുന്ന അജിത്ത് ഒരു ചിത്രത്തിന് 18-20 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
അടുത്തിടെ ചെയ്ത ചില ചിത്രങ്ങള്‍ പരാജയമായിരുന്നുവെങ്കിലും തന്റെ മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ വിക്രമിന് സാധിച്ചിട്ടുണ്ട്. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രത്തിന് 12 കോടി രൂപയാണ് വിക്രം പ്രതിഫലം വാങ്ങിയത്

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
തമിഴ് തെലുങ്കു സിനിമാ ഇന്റസ്ട്രീയില്‍ കാര്‍ത്തിക്കിനും ഇപ്പോള്‍ നല്ല ഡിമാന്റാണ്. എട്ടു കോടി മുതല്‍ പത്ത് കോടിവരെയാണ് കാര്‍ത്തിയുടെ പ്രതിഫലം.

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
ബോളിവുഡിലും ഇപ്പോള്‍ നല്ല സ്വീകരണമാണ് ധനുഷിന് ലഭിച്ചിരിക്കുന്നത്. എട്ട് കോടിയാണ് ധനുഷ് വാങ്ങിക്കുന്ന പ്രതിഫലം

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
ആളുകളില്‍ അധികം ഇളക്കമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചിമ്പുവും എട്ട് കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
അടുത്തിടെ ചില ചിത്രങ്ങള്‍ ഹിറ്റായതോ ആര്യയും കോടികള്‍ പ്രതിഫലം വാങ്ങുന്ന നടനായി. നാല് കോടിമുതല്‍ അഞ്ച് കോടിവരെയാണ് ആര്യയുടെ പ്രതിഫലം

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
ആര്യയെ പോലെ തന്നെ വിശാലും നാല് കോടിമുതല്‍ അഞ്ച് കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്

പ്രതിഫലം വാങ്ങുന്നതില്‍ ഇവര്‍ മുന്നില്‍
തന്റേതായ രീതിയില്‍ ഹിറ്റുകളുണ്ടാക്കുന്നതില്‍ ജീവ വ്യത്യസ്തനാണ്. മൂന്ന് കോടി രൂപയാണ് ഒരു ചിത്രത്തിന് ജീവ വാങ്ങുന്ന പ്രതിഫലം


Click it and Unblock the Notifications