ഇവര്‍ വരുന്നു, രണ്ട് മുഖവുമായി

By Aswathi

തമിഴകത്ത് ഡബ്ള്‍ റോളില്‍ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അത്ര അത്ഭുതമുള്ള കാര്യമൊന്നുമല്ല. ഉലകനായകന്‍ കമല്‍ ഹസന്‍ ദശാവതാരം എന്ന ചിത്രത്തില്‍ പത്ത് വേഷത്തില്‍ വന്നാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. 1940 ല്‍ ഉത്തമപുത്രന്‍ എന്ന ചിത്രത്തിലൂടെ പി യു ചിന്നപ്പയാണ് ആദ്യമായി ഡബ്ള്‍ റോളില്‍ തമിഴ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അവിടെ നിന്നിന്നിങ്ങോട്ട് ശിവാജി ഗണേശനും രജനീകാന്തുംമെല്ലാം ഇത് പരീക്ഷിച്ചു.

ഇപ്പോള്‍ തമിഴില്‍ ഇരട്ടഭാവങ്ങളുടെ കാലമാണ്. 2014ല്‍ അജിത്ത്, സൂര്യ, വിജയ്, രജനീകാന്ത്, കമല്‍ഹസന്‍ തുടങ്ങിയ എല്ലാവര്‍ക്കും ലഭിക്കുന്നത് ഡബ്ള്‍ റോളുകളാണ്. തമിഴകത്ത് ഈവര്‍ഷം ഇറങ്ങുന്ന ചില ചിത്രങ്ങള്‍ നോക്കൂ.

രജനീകാന്ത്

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

ആരാധകരില്‍ പ്രതീക്ഷയും ആകാംക്ഷയും നിറച്ച് ഒത്തിരികാര്യങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് കൊച്ചടിയാന്‍ തിയേറ്ററിലേക്കെത്താന്‍ ഒരുങ്ങുന്നത്. എന്തിരന് ശേഷം രജനി വീണ്ടും ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് കൊച്ചടിയാന്‍

ഉകനായകന്‍

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

പത്ത് വേഷത്തില്‍ ഒരുമിച്ചെത്തിയ കമല്‍ ഹസന്‍ ഇരട്ടവേഷത്തിലെത്തുന്നു എന്നത് ആനവായില്‍ അമ്പഴങ്ങ എന്നുപറയുമ്പോലെയാണ്. എന്തായാലും ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹസന്‍ എത്തുന്നത് ഡബ്ള്‍ റോളിലാണ്

വിജയ്

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

ഇളയ ദളപതി ഇരട്ടവേഷത്തില്‍ കലക്കിയ അഴികിയ തമിഴ് മകന്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു. എടിഎമ്മിന് ശേഷം വിജയ് വീണ്ടും ഇരട്ട മുഖത്തോടെ എത്തുന്നത് എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ധീരന്‍ എന്ന ചിത്രത്തിലൂടെയാണ്

സൂര്യ

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാന്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ ഭഹുഭാവം. പേരഴകന്‍, വേല്‍, വാരണം ആയിരം, ഒടുവില്‍ മാട്രാന്‍ വരെയും സൂര്യയുടെ ഇരട്ടവേഷങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിച്ചതാണ്.

അജിത്ത്

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

എല്ലാരും രണ്ടു മുഖവുമായി എത്തുമ്പോള്‍ തലമാത്രം എന്തിന് കുറക്കണം. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അജിത്ത് ഇരട്ടവേഷത്തിലെത്തുന്നത്.

വടിവേലു

തമിഴകത്ത് ഇരട്ട മുഖമുള്ളവര്‍

വടിവേലുവിനുമുണ്ട് രണ്ട് മുഖം. ജഗജാല പൂജബാല തെന്നാലി രാമന്‍ എന്ന ചിത്രത്തില്‍ തെന്നാലിയായും രാജാവ് കൃഷ്ണദേവരായും വടിവേലുവും എത്തുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X