ബ്രാ മാത്രം ധരിക്കാൻ തന്നു; ഊട്ടിയിലെ കൊടും തണുപ്പും; ഷൂട്ടിം​ഗ് അനുഭവം പങ്കുവെച്ച് ​ഗായത്രി ജയരാമൻ

സിനിമകളിൽ നായികമാർ പ്രദർശന വസ്തു മാത്രമാവുന്നത് പതിവ് കാഴ്ചയാണ്. പ്രത്യേകിച്ചും തമിഴ്, തെലുങ്ക് സിനിമകളിലാണ് ഈ പ്രവണത കൂടുതൽ കണ്ട് വരുന്നത്. ബോളിവുഡിൽ ​ നടിമാർ ​ഗ്ലാമറസാണെങ്കിലും ഇവർക്ക് പെർഫോം ചെയ്യാനുള്ള സിനിമകളായിരിക്കും ലഭിക്കുന്നത്. എന്നാൽ തീർത്തും ശരീര പ്രദർശനത്തിന് വേണ്ടി മാത്രം നടിമാരെ ഉപയോ​ഗിക്കുന്ന രീതി തമിഴ്, തെലുങ്ക് സിനിമകളിലാണ് കൂടുതൽ. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ഇതിന്റെ പേരിൽ എക്കാലത്തും വിമർശനങ്ങളും നേരിടാറുണ്ട്.

ചില നടിമാർ ഇത്തരം പ്രവണതകൾക്കെതിരെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. നയ്യാണ്ടി എന്ന സിനിമയിൽ തന്റെ പേരിൽ മറ്റാരുടെയോ ശരീര ഭാ​ഗങ്ങൾ മോശമായി കാണിച്ചെന്ന് പറഞ്ഞ് മുമ്പ് നടി നസ്രിയ നസീം രം​ഗത്ത് വന്നിരുന്നു. മുമ്പൊരിക്കൽ നടി ​ഗായത്രി ജയരാമൻ തന്റെ ഷൂട്ടിം​ഗ് അനുഭവം പങ്കുവെച്ചത് ചർച്ചയായിട്ടുണ്ട്. ഞാൻ സൽപ്പേര് രാമൻകുട്ടി, ലോകനാഥൻ ഐഎഎസ് എന്നീ സിനിമകളിലൂടെ നടി മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് ഗായത്രി ജയരാമൻ. കന്നഡ സിനിമ നീലയിലൂടെയാണ് നടി സിനിമാ രം​ഗത്തേക്ക് കടക്കുന്നത്.

Gayatri Jayaraman

മനതൈ തിരുടി വിട്ടെയ് എന്ന സിനിമയിലൂടെയാണ് നടി തമിഴ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. പ്രഭുദേവയായിരുന്നു സിനിമയിലെ നായകൻ. സിനിമ പരാജയപ്പെട്ടെങ്കിലും മഞ്ചക്കാട്ടു മൈന എന്ന ​ഗാന രം​ഗത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി. ഈ സിനിമയ്ക്കിടെയുണ്ടായ അനുഭവമാണ് നടി മുമ്പൊരിക്കൽ പങ്കുവെച്ചത്. ​ഗാന രം​ഗം ഷൂട്ട് ചെയ്തത് ഊട്ടിയിലാണ്. കടുത്ത തണുപ്പിൽ തനിക്ക് ധരിക്കാൻ തന്ന കോസ്റ്റ്യൂം ബ്രായാണ്.

പ്രഭുദേവയ്ക്ക് കോട്ടും കൊടുത്തു. അത് ശരിയല്ലെന്ന് എനിക്ക് തോന്നി. ട്രയലിന് തന്നപ്പോൾ കോസ്റ്റ്യൂമിന് മുകളിൽ നെറ്റ് പോലത്തെ ഫാബ്രിക്ക് ഉണ്ടായിരുന്നു. എന്നാൽ രാവിലെ സ്പോട്ടിലെത്തിയപ്പോൾ അതില്ല. പിന്നീട് ബ്രായ്ക്ക് മുകളിൽ താൻ പൂക്കൾ വെച്ചെന്നും ​ഗായത്രി ജയറാം ഓർത്തു. പ്രഭുദേവയ്ക്കൊപ്പമുള്ള അനുഭവവും അന്ന് ​ഗായത്രി ജയറാം പങ്കുവെച്ചു. ഡാൻസ് വശമില്ലെങ്കിൽ പ്രഭുദേവയ്ക്കൊപ്പം ബുദ്ധിമുട്ടാണ്. അദ്ദേഹം നല്ല ഡാൻസറാണെന്നും ​ഗായത്രി ജയറാം പറഞ്ഞു.

Gayatri Jayaraman

കൗസല്യയായിരുന്നു സിനിമയിലെ മറ്റൊരു നായിക. കൗസല്യ ചെയ്ത വേഷത്തിനാണ് താൻ ആദ്യം ഒപ്പു വെച്ചതെന്ന് മുമ്പ് ​ഗായത്രി ജയറാം പറഞ്ഞിട്ടുണ്ട്. 2007 ലാണ് ​ഗായത്രി ജയറാം അഭിനയ രം​ഗത്ത് നിന്നും പിൻവാങ്ങുന്നത്. വിവാഹ ശേഷമായിരുന്നു തീരുമാനം. സമിത് എന്നാണ് ​ഗായത്രിയുടെ ഭർത്താവിന്റെ പേര്. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ചില ടെലിവിഷൻ ഷോകളിലും സീരിയലുകളിലും ഗായത്രി മുഖം കാണിച്ചു.

ഗായത്രിക്ക് സംഭവിച്ചത് പോലെ നിരവധി നടിമാർക്കുണ്ടായിട്ടുണ്ട്, കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും സമാന വെളിപ്പെടുത്തൽ നടത്തിയത്. ഒരു സിനിമയിൽ അഭിനയിക്കവെ ഡയരക്ടർ തന്നെ അടി വസ്ത്രത്തിൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.

ഒരു പുരുഷനെ വശീകരിക്കുന്ന സീനായിരുന്നു. വസ്ത്രങ്ങൾ ഓരോന്നായി അഴിക്കണം. പക്ഷെ ഇത് പോര തന്റെ അടിവസ്ത്രം കാണണം. അല്ലെങ്കിൽ ആളുകൾ എന്തിനാണ് കാണാൻ വരുന്നതെന്ന് സംവിധായകൻ ചോദിച്ചു.

നേരിട്ടല്ല, തന്റെ സ്റ്റെെലിസ്റ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചതെന്നും പ്രിയങ്ക തുറന്ന് പറഞ്ഞു. മുൻനിര നായികമാരിൽ പലരും ഇത്തരം തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട് ​ഗ്ലാമറസ് രം​ഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറയുന്ന നായികമാരുമുണ്ട്. സായ് പല്ലവിയുൾപ്പെടെയുള്ള നടിമാർ ഇന്റിമേറ്റ് സീനുകളോ ​ഗ്ലാമറസ് വസ്ത്രങ്ങളോ പറ്റില്ലെന്ന് തീരുമാനിച്ചവരാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X