ആ സംവിധായകനെ ഞാന്‍ ചെരുപ്പൂരി അടിച്ചു! തുറന്നു പറച്ചിലുമായി നടി മുംതാസ്

By Prashant V R

സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ ദിനംപ്രതി കൂടി വരികയാണ്. പല പ്രമുഖര്‍ക്കെതിരെയുമുളള നടിമാരുടെ വെളിപ്പെടുത്തലുകള്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. തൊഴിലിടത്തില്‍ നിന്നോ അല്ലാതെയോ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേരത്തെ അധിക പേരും രംഗത്തെത്തിയിരുന്നത്. നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയായിരുന്നു അധിക പേരും തുറന്നുപറച്ചിലുകളുമായി എത്തിയിരുന്നത്.

ബോളിവുഡില്‍ തുടങ്ങിയ മീ ടു തെന്നിന്ത്യയിലും തരംഗമായി മാറിയിരുന്നു. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി രംഗത്തെത്തിയതോടെയാണ് മീ ടു തെന്നിന്ത്യയിലും സജീവമായി മാറിയിരുന്നത്. ഇപ്പോഴിതാ ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി മുംതാസും തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ്. മീ ടു വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുംതാസിന്റെയും പ്രതികരണം എത്തിയിരിക്കുന്നത്.

മുംതാസ് പറയുന്നത്

മുംതാസ് പറയുന്നത്

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുംതാസ് മീ ടു വിഷയത്തില്‍ പ്രതികണവുമായി എത്തിയിരുന്നത്. സിനിമാ രംഗത്തുനിന്നും നിരവധി തവണ തന്നെ ലൈംഗിക താല്‍പര്യങ്ങളോടെ പലരും സമീപിച്ചിരുന്നുവെന്ന് മുംതാസ് പറയുന്നു. സംവിധായകര് അടക്കമുളള സിനിമാ പ്രവര്‍ത്തകരായിരുന്നു ഇവര്‍. ശല്യം കൂടിയതോടെ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് അടിച്ചിരുന്നു. ഈ വിഷയം പിന്നീട് നടികര്‍ സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരു്ന്നു ഒത്തുതീര്‍പ്പാക്കിയിരുന്നത്.മുംതാസ് പറയുന്നു

ഞാന്‍ അയാളെ നല്ല പോലെ ചീത്ത വിളിച്ചു

ഞാന്‍ അയാളെ നല്ല പോലെ ചീത്ത വിളിച്ചു

അതേസമയം സംവിധായകന്റെ പേര് പറയാന്‍ നടി തയ്യാറായിരുന്നില്ല. ഇതേ പോലെ വേറെയും മോശം അനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായും മുംതാസ് പറയുന്നു. ഇതേ പോലെ മറ്റൊരാളും തന്നെ മോശമായ രീതിയില്‍ സമീപിച്ചിരുന്നു. ഞാന്‍ അയാളെ നല്ല പോലെ ചീത്ത വിളിച്ചു. അതിനു ശേഷം എന്നെ എവിടെ വെച്ച് കണ്ടാലും അയാള്‍ മാഡം എന്നെ അമ്മയെന്നെ അല്ലാതെ വിളിച്ചിട്ടില്ല.മുംതാസ് പറയുന്നു.

അപകടം തിരിച്ചറിയണം

അപകടം തിരിച്ചറിയണം

സിനിമയില്‍ നിന്നുമുളള ആരെങ്കിലും അഭിനേത്രിയെ തനിച്ചു കാണണം,മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിക്കുഴിയില്‍ വീഴാതിരിക്കുക. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്പോള്‍ തന്നെ അപകടം തിരിച്ചറിയണം. മുംതാസ് പറയുന്നു. തനിക്ക് മീടു അനുഭവങ്ങള്‍ ഇല്ലെന്നും താന്‍ ഇതുവരെ ഇര ആയിട്ടില്ലെന്നും മുംതാസ് പറയുന്നു.

അവസരം ആര്‍ക്കും കൊടുത്തിട്ടില്ല

അവസരം ആര്‍ക്കും കൊടുത്തിട്ടില്ല

അതിനുളള അവസരം ആര്‍ക്കും കൊടുത്തിട്ടില്ല, അതുകൊണ്ടാണ് ആരുടെയും പേര് വെളിപ്പെടുത്താതത്. സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ അതിന് വിലയായി എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ തയ്യാറകരുത്. ചിലര്‍ പല കാര്യങ്ങളും പറഞ്ഞ് നമ്മെ സ്വാധീനിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിന് എന്ത് മറുപടി പറയണമെന്നത് നമ്മുടെ തീരുമാനമാണ്. സിനിമയിലുളള പലരും നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണ് നോക്കികാണുന്നത്. മുംതാസ് പറഞ്ഞു.

മുളക് പൊടി കൈയ്യില്‍ കരുതിയത്

മുളക് പൊടി കൈയ്യില്‍ കരുതിയത്

കരിയറിന്റെ തുടക്കത്തില്‍ ഓഡീഷനു പോകുന്ന സമയത്ത് മുളകുപൊടി കൈയ്യില്‍ കരുതിയ കാര്യവും മുംതാസ് പറഞ്ഞിരുന്നു. ഓഡീഷനു പോകുമ്പോള്‍ അമ്മയാണ് എപ്പോഴും കൂടെ വരാറുളളത്. അമ്മയ്ക്ക് വരാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ എന്റെ കൈയ്യില്‍ മുളകുപൊടി തന്നുവിടും. ആരെങ്കിലും നിന്നെ ഉപദ്രവിക്കാന് ശ്രമിച്ചാല്‍ ഇത് പ്രയോഗിക്കണമെന്ന് പറഞ്ഞാണ് അമ്മ മുളകുപൊടി തന്നുവിടാറുളളത്. അഭിമുഖത്തില്‍ മുംതാസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X