ആദ്യം ആത്മഹത്യ ശ്രമം!! ഇപ്പോൾ തിരോധാനം, നടിയുടെ തിരോധാനത്തിൽ ദുരൂഹത, ഫോൺ സ്വിച്ച് ഓഫ്
കീടനാശിനി കുടിച്ച നിലയിലായിരുന്നു നിലാനിയെ കണ്ടെത്തിയത്.
മുൻ കാമുകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച തമിഴ് നടി നിലാനിയെ കാണാനില്ല. കീടനാശിനി കുടിച്ച് ചികിത്സയിലയിരുന്ന നടിയെ ഡിസ്ചാർജ് ചെയ്തതിനു ശേഷമാണ് കാണാതായത്. കാണാതായതു മുതൽ നടിയുടെ ഫോൺ സ്വിച്ച് ഓഫാണ്. അതിനാൽ തന്നെ ഇവരുമായി ആർക്കും ബന്ധപ്പെടാൻ സാധിച്ചിട്ടുമില്ല. നടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ കാമുകൻ ലളിത് കുമാറിനെതിരെ നടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടിയ്ക്ക് നേരെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇയാളുടെ ആത്മഹത്യയുമായി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് നടി പറഞ്ഞിരുന്നു. തന്നെ ഉപദ്രവിച്ചതു കൊണ്ടാണ് ലളിതിനെതിരെ പരാതി നൽകിയതെന്നും നിലാനി വിശദീകരിച്ചു. കൂടാതെ തന്റെ ഭാഗം കേൾക്കാനായി ഉടൻ തന്നെ മാധ്യമങ്ങളെ കാണുമെന്നും നടി അറിയിച്ചതിനു പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കീടനാശിനി കുടിച്ച നിലയിലായിരുന്നു നിലാനിയെ കണ്ടെത്തിയത്. തുടർന്ന് റോയ്പോട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യശ്രമത്തിൽ നടിയ്ക്കെതിരെ പോലീസെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് നടിയെ കാണാതാകുന്നത്. നടിയോടൊപ്പം രണ്ടു മക്കളേയും കാണാതായിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം നടിയെ തിരക്കി പോലീസ് വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. അയൽക്കാരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും നടി എങ്ങോട്ട് പോയെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. നടിയുടെ തിരോധനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











