twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യമായി ആ രംഗം അഭിനയിച്ചപ്പോൾ ശരിയ്ക്കും ‌പേടിച്ചു !! തുറന്നു പറച്ചിലുമായി പ്രമുഖ നടി...

    |

    സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന നല്ലതും മോശവുമായ സംഭവങ്ങൾ നടിമാരും വനിത പ്രവർത്തകരും തുറന്ന് പറയാറുണ്ട്. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു നിൽക്കുന്ന പലരുടേയും യഥാർഥ മുഖമായിരിക്കും ഇവർ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്. പണ്ടു മുതൽ തുടർന്ന് വന്നിരുന്ന പല ശീലങ്ങളും ഇപ്പോഴും മാറ്റമില്ലാതെ തുടർന്നുണ്ട്. ഇതിനെതിരെ ശബ്ദമുയർത്തിയവർക്ക് കൃത്യമയ നീതി ലഭിച്ചിട്ടുമില്ല.

    actress

     ഏഴ് വർഷങ്ങൾക്ക് ശേഷം ഈശ്വരന്‍ പോറ്റിയായി ജഗതി വെളളിത്തിരയിൽ!! രണ്ടാം വരവ് ഗംഭീരം, കാണൂ ഏഴ് വർഷങ്ങൾക്ക് ശേഷം ഈശ്വരന്‍ പോറ്റിയായി ജഗതി വെളളിത്തിരയിൽ!! രണ്ടാം വരവ് ഗംഭീരം, കാണൂ

    ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് ഒരു പ്രമുഖ തമിഴ് നടിയുടെ തുറന്ന് പറച്ചിലാണ്. ദ ന്യൂസ് മിനിട്ടിൽ എഴുതിയ ലേഖനത്തിലാണ് നടി തനിയ്ക്കുണ്ടായ അനുഭവം തുറന്നെഴുതിയത്. ആദ്യമായി ഒരു പീ‍ഡന രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത് പുറം ലോകം അറിയണമെന്ന് തോന്നിയത് കൊണ്ട് മാത്രമാണ് തുറന്നെഴുതുന്നതെന്നും താരം ആമുഖമായി പറഞ്ഞിരുന്നു പേര് പറയാതെയായിരുന്നു താരത്തിന്റ വെളിപ്പെടുത്തൽ. മുൻധാരണകളില്ലാതെ ഇത് വായിക്കണമെന്നും താരം പറയുന്നുണ്ട്.

    ലൂസിഫറിൽ പൃഥ്വിരാജ് വില്ലൻ? വേട്ടക്കാരനെ വേട്ടയാടുന്നവൻ, സയേദ് മസൂദ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുലൂസിഫറിൽ പൃഥ്വിരാജ് വില്ലൻ? വേട്ടക്കാരനെ വേട്ടയാടുന്നവൻ, സയേദ് മസൂദ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

     മുഖത്ത നോക്കാതെയുളള  സംസാരം

    മുഖത്ത നോക്കാതെയുളള സംസാരം

    കുറച്ച് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യമാണ് നടി തുറന്നു പറഞ്ഞത്. താൻ ബഹുമാനിക്കുന്ന ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ നിന്നാണ് ഇത്തരത്തിലുളള ഒരു അനുഭവം ഉണ്ടായത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. ഒരു ദിവസം ചിത്രത്തിന്റെ സീനിനെ കുറിച്ച് സംസാരിക്കാൻ വേണ്ടി സംവിധായകൻ സെറ്റിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. നാളെ ഒരു പ്രധാന രംഗമാണ് ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തന്റെ കണ്ണിൽ നോക്കാതെ അദ്ദേഹം ധൃതിയിൽ എന്തോ കാണിച്ചു കൂട്ടുന്നുണ്ടായിരുന്നു. വില്ലൻമാരിൽ നിന്ന് നിങ്ങൾ ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തണം. അവർ രക്ഷപ്പെടുകയും എന്നാൽ നിങ്ങൾ പിടിക്കപ്പെടുകയും ചെയ്യും. അതേസമയം വില്ലന്മാർ നിങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.

    നശിപ്പിക്കും

    നശിപ്പിക്കും

    എന്ത് മോശമായ കാര്യമാണ് വില്ലന്മാർ തന്നോട് ചെയ്യുന്നതെന്ന് സംവിധായകനോട് താൻ ചോദിച്ചു. . അവർ നിന്നെ നശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബലാത്സംഗം എന്ന വാക്കിന് പകരമായിരുന്നു നശിപ്പിക്കുക എന്ന വാക്ക് ഉപയോഗിച്ചത്. അതേസമയം സിനിമയുടെ കരാറിൽ ഒപ്പിട്ടപ്പോൾ ഇത്തരത്തിലുളള ബലാത്സംഗ രംഗം ഉണ്ടായിരുന്നില്ല. താൻ സിനിമയിൽ അന്ന് പുതിയ ആൾ ആയിരുന്നു. കുറെ നേരം കരഞ്ഞതിനു ശേഷം ഇതിനെ കുറിച്ച് വിശദമായി സംവിധായകനോട് തന്നെ ചോദിക്കാൻ തീരുമാനിക്കുകയായിരുന്നു.

      സ്ലീവ് ലെസ്  കുർത്ത ധരിക്കണം

    സ്ലീവ് ലെസ് കുർത്ത ധരിക്കണം

    അതേസമയം ആ രംഗം അഭിനയിക്കുമ്പോൾ സ്ലീവ് ലെസ് കുർത്ത ധരിക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു. സിനിമയുടെ തുടക്കം മുതൽ കൈ കാലുകൾ മറയ്ക്കുന്ന വസത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഈ സീനിൽ മാത്രം എന്തുകൊണ്ടാണ് ഇത്തരത്തിലുളള വസ്ത്രം നിർദ്ദേശിച്ചതെന്ന് താൻ ചിന്തിച്ചു. കൈ കാണിച്ചുള്ള വസ്ത്രം ധരിക്കുമ്പോൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ധരിക്കില്ലേ? ഈ സംശയങ്ങളൊക്കെ താൻ അദ്ദേഹത്തിനോട് ചോദിച്ചു. ഈ സീന് അൽപം പ്രത്യേകതയുണ്ടെന്നും അതുകൊണ്ട് കഥാപാത്രം ഈ വസ്ത്രം ധരിക്കണമെന്നും സംവിധായകൻ മറുപടി നൽകി. കൂടാതെ ഈ രംഗം എങ്ങനെയാണ് ചിത്രീകരിക്കാൻ പോകുന്നതെന്ന് ഞാൻ ചോദിച്ചു. വയലൻസ് ഉണ്ടാകുമോ ഗ്രാഫിക്സ് ആയിരിക്കുമല്ലേ എന്ന് ഞാൻ ചോദിച്ചു. എന്നാൽ ഇതിന് കൃത്യമായി ഉത്തരം നൽകാതെ അടുത്ത ഷോട്ടിന് സമയമായി എന്ന പറഞ്ഞ് അദ്ദേഹം പോകുകയായിരുന്നു. എന്നാൽ പോകുന്നതിന് മുൻപ് നിങ്ങൾക്ക് വേണമെങ്കിൽ ഗ്രാഫിക്സ് ഉപയോഗിക്കാം എന്നു പറഞ്ഞിരുന്നു. ഇത് കേട്ടപ്പോൾ താൻ ശരിയ്ക്കും ഞെട്ടുകയായിരുന്നു.

      രാത്രിയിലെ ഷൂട്ട്

    രാത്രിയിലെ ഷൂട്ട്


    താൻ തന്നെ തന്നെ പറഞ്ഞ് സമാധാനിച്ചു കൊണ്ടായിരുന്നു ആ സീൻ അഭിനയിക്കാൻ എത്തിയത്. ഭയം കാരണം ആൺ സുഹൃത്തിനേയും സെറ്റിൽ വിളിച്ചു വരുത്തുകയായിരുന്നു. ബോൾഡൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ശക്തരായ നായികമാരെ മനസ്സിൽ വിചാരിച്ചു കൊണ്ടായിരുന്നു ആ രംഗം അഭിനയിക്കാനായി എത്തിയത്. വില്ലന്മാർ എന്നെ തറയിൽ വലിച്ചിടുന്ന രംഗമായിരുന്നു ആദ്യത്തേത്. വില്ലന്മാരായി അഭിനയിക്കുന്ന ആളുകളുമായി താൻ സംസാരിച്ചു. അങ്ങനെ ആദ്യ സീൻ ഭംഗിയായി എടുത്തു. എല്ലാവർക്കും സന്തോഷമായി.

      രണ്ടാമത്തെ സീൻ  ആകെ തളർത്തി

    രണ്ടാമത്തെ സീൻ ആകെ തളർത്തി

    രണ്ടാമത്തെ സീനിലായിരുന്നു പ്രധാന വില്ലന്റെ രംഗ പ്രവേശനം. ആദ്യമായിട്ടാണ് ഇയാൾ സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ എന്നെ ഇതിനു മുൻപ് സിനിമയിൽ കണ്ടിട്ടുണ്ട്. സീൻ എടുക്കുന്നതിനു മുൻപ് എന്നോട് വന്ന സംസാരിച്ചു. അയാളുടെ മുഖത്ത് ആ ടെൻഷൻ നന്നായി കാണാൻ സാധിച്ചിരുന്നു. സംവിധായകന്റെ നിർദ്ദശ പ്രകാരം അയാൾ എന്റെ കയ്യിൽ പിടിച്ചു. എന്നാൽ സീൻ തൃപ്തികരമായിരുന്നില്ല. പിന്നീട് മുടിയിൽ പിടിച്ചു വലിക്കാൻ പറഞ്ഞു. ഇതോടെ തനിയ്ക്ക് ഒരുകാര്യ മനസ്സിലായി ഈ രംഗത്തിനെ കുറിച്ച് സംവിധായകന് ധാരണയില്ലായെന്ന്. ൺന്നെ തന്നെ ആശ്വസിപ്പിച്ച് ബാക്കി അഭിനയിക്കുകയായിരുന്നു.

     പോടിച്ച് ഓടിപ്പോയി

    പോടിച്ച് ഓടിപ്പോയി

    സംവിധായകന്റെ സഹായി എന്തോ ചെവിയിൽ ഇടയ്ക്ക് പറയുന്നത് താൻ കാണുന്നുണ്ടായിരുന്നു. ആദ്യത്തെ ടേക്ക് ശരിയാകാത്തതിനെ തുടർന്ന് രണ്ടാമത്തെ ടേക്ക് എടുക്കുകയായിരുന്നു. വില്ലൻ ടേബിളിന്റെ മുകളിൽ പിടിച്ച് കിടത്തിയിട്ട് വസ്ത്രം ഉയർത്തുന്ന രംഗമായിരുന്നു. ഇങ്ങനത്തെ ഒരു രംഗത്തെ കുറിച്ച് ആരം പറഞ്ഞിരുന്നില്ല. താൻ നിർത്തു എന്ന് പറഞ്ഞ് അവിടെ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുകയായിരുന്നു. എന്റെ സുഹൃത്ത് മാത്രമായിരുന്നു എന്നോട് വന്ന് സംസാരിച്ചത്. തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അവിടെ ആരും എന്നോട് ചോദിച്ചിരുന്നില്ല. തന്റെ സുഹൃത്ത് സഹസംവിധായകനുമായി വഴക്കിട്ടിരുന്നു. നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ സെറ്റിൽ എത്തുകയായിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു അവിടെയുള്ളവർ തന്നോട് പെരുമാറിയത്. വില്ലൻ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. അയളോട് താൻ സംസാരിച്ചിരുന്നു.

      വലിയ പാഠങ്ങൾ പഠിപ്പിച്ചു

    വലിയ പാഠങ്ങൾ പഠിപ്പിച്ചു

    തനിയ്ക്ക് ജോലി സ്ഥലത്ത് നിന്ന് അപ്രതീക്ഷിതമായി സംഭവിച്ച ഒരു സംഭവമായിരുന്നു. ഈ സംഭവം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞതോടെ താൻ ചോദ്യം ചെയ്യാൻ പഠിച്ചു. ഇത്തരത്തിലുള്ല രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായകർക്ക് അൽപം ഔചിത്യ ബോധവേണം. തിയേറ്റുകളിലെ പോപ്പ്കോൺ പോലെയാണ് ഇന്ത്യൻ സിനിമകളിലെ ബലാത്സം. സിനിമ കാണുന്നവരെ ഉത്തേജിപ്പിക്കാൻ വേണ്ടി ഇത്തരത്തിലുളള രംഗങ്ങൾ ഉപയോഗിക്കാതെയിരിക്കുക. നായികന്റെ പൗരഷവും നായികയുടെ കീഴടങ്ങലും കാണിക്കാനാണോ ഇത്തരം രംഗങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത്? അതോ സെൻസേഷണൽ ആകണമെന്ന് ഉദ്ദ്യേശത്തോടു കൂടിയാണോ- നടി ചോദിക്കുന്നു.

    സ്ത്രീകളോട്  ചോദിച്ചിട്ടുണ്ടോ

    സ്ത്രീകളോട് ചോദിച്ചിട്ടുണ്ടോ

    ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതിനു മുൻപ് ടീമിലുളള സ്ത്രീകളോട് ഇത്തരം രംഗങ്ങളെ കുറിച്ച് ചോദിച്ചിട്ടുണ്ടോ?. ഇത്തരത്തിലുളള രംഗങ്ങൾ ചിത്രീകരിക്കുന്നതിനു മുൻപ് ഒരു സംവിധായകൻ തന്റെ ടീമിലുളള സ്ത്രീകളോട് അഭിപ്രായം ചോദിച്ചിരുന്നതിനെ കുറിച്ച് താൻ അറിഞ്ഞു. തുടർന്ന് ഈ രംഗം സിനിമയിൽ നിന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇത്തരത്തിൽ ചിന്തിക്കുന്നവരെയാണ് ഇന്നത്തെ സിനിമയ്ക്ക് ആവശ്യമെന്നും നടി പറയുന്നു.

    English summary
    tamil actress says about first bold seen in movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X