മകൻ എന്നോട് സംസാരിക്കാറില്ല, നാലാം വിവാഹത്തിനൊരുങ്ങുകയാണ്? അച്ഛനുമായിട്ടുള്ള പ്രശ്‌നങ്ങളെ പറ്റി വനിത വിജയകുമാർ

തമിഴിലെ പ്രമുഖ നടന്‍ വിജയ്കുമാറിന്റെ ആറ് മക്കളില്‍ ഒരാളാണ് വനിത വിജയകുമാര്‍. നടന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ മഞ്ജുളയില്‍ ജനിച്ച മൂത്തമകളാണ് വനിത. ദളപതി വിജയുടെ നായികയായിട്ടാണ് വനിത സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അധികകാലം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്ന് നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വിവാദപരാമര്‍ശങ്ങളും ഒന്നിലധികം വിവാഹബന്ധങ്ങളുമൊക്കെ വനിതയെ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ നിറച്ചു.

അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും സഹോദരങ്ങള്‍ക്കുമെതിരെ സംസാരിച്ച് വനിത വീണ്ടും പ്രശ്‌നത്തിലായിരുന്നു. അച്ഛന്‍ തന്നെ ചതിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വനിതയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ഇപ്പോള്‍ ബാക്കിയുള്ള മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുന്ന വിജയകുമാര്‍ വനിതയെ മാത്രമാണ് മാറ്റി നിര്‍ത്തിയത്. ഇതിനെ കുറിച്ച് തമിഴ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടി.

vanitha

അച്ഛന്‍ വിജയകുമാര്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് വനിത നല്‍കിയ മറുപടിയിങ്ങനെയാണ്... 'എല്ലാ ദിവസവും അച്ഛനോട് സംസാരിക്കാറൊന്നുമില്ല. എങ്കിലും എപ്പോഴും അച്ഛനെ കുറിച്ച് ഓര്‍ക്കാറുണ്ട്. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ എന്റെ ഫോണില്‍ നിന്നല്ലാതെ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് നോക്കും. വിളിക്കുന്നത് വനിതയാണെന്ന് പറഞ്ഞാല്‍ ഫോണ്‍ കട്ട് ചെയ്യില്ല. സുഖമാണോ എന്ന് ചോദിക്കുമ്പോള്‍ അതേ എന്ന് പറയും. അത്രമാത്രം സംസാരമേ ഉള്ളു.

പിന്നെ രണ്ട് ദിവസം കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്നും വീണ്ടും വിളിച്ച് നോക്കിയാല്‍ ആ നമ്പര്‍ ബ്ലോക്ക് ആക്കിയെന്ന് മനസിലാവും. എന്റെ അച്ഛന്‍ എപ്പോഴും ചെയ്യുന്ന പരിപാടി ഇതാണ്. ഇനിയിപ്പോള്‍ എനിക്ക് അച്ഛനെ കാണണമെന്ന് തോന്നിയാല്‍ ഞാന്‍ നേരെ വീട്ടിലേക്ക് തന്നെ കയറി ചെല്ലും. അവിടെ ആര്‍ക്കും എന്നെ തടയാന്‍ സാധിക്കില്ല. അവരെല്ലാവരും ചെയ്യാന്‍ പാടില്ലാത്ത പലതുമാണ് ചെയ്തത്. ഞാന്‍ അതിനെ ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്.

vanitha

ഇപ്പോള്‍ അവര്‍ക്കൊന്നും കാര്യമായ ജോലിയില്ല, എനിക്കാണെങ്കില്‍ ഒത്തിരി ജോലികളുമുണ്ട്. രണ്ട് പെണ്‍മക്കളെ വളര്‍ത്തുന്ന ഞാനൊരു അമ്മയാണ്. പക്ഷേ ഏറ്റവും വലിയ വിഷമം സ്വന്തം മകനെ കാണാന്‍ സാധിക്കാത്തതാണ്. അവനെ എനിക്കൊന്ന് കാണണം. എന്റെ മകന്‍ സിനിമയില്‍ ഒരു നടനാകാന്‍ പോവുകയാണെന്ന് അറിഞ്ഞു. അവന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഈ സമയത്ത് ഞാനെന്റെ അച്ഛനെക്കുറിച്ചാണ് ചിന്തിക്കുക. അങ്ങനെ ചിന്തിച്ചത് കൊണ്ട് അച്ഛന്‍ വന്ന് എന്റെ കറന്റ് ബില്‍ അടയ്ക്കാനൊന്നും പോകുന്നില്ല.

പക്ഷേ എന്റെ കുടുംബത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും കരയാനെ സാധിക്കുന്നുള്ളു. അതുപോലെ, ഞാനും മകനും തമ്മില്‍ സംസാരിക്കാറില്ല. അതാണ് എനിക്കേറ്റവും വേദനയുള്ള കാര്യം. മകനുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങളുണ്ട്. അവന്‍ കുട്ടിയായിരുന്നപ്പോള്‍ അവന്റെ അച്ഛന്റെ അടുത്തേക്ക് പോയി. ഇപ്പോള്‍ ഒത്തിരി വളര്‍ന്നു. എന്നിട്ടും അവന് തിരിച്ചറിവൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. ഈയൊരു കാരണത്താല്‍ തനിക്ക് വലിയ വിഷമമുണ്ടെന്നും വനിത പറയുന്നു.

നടി മഞ്ജുളയുടെ മരണത്തോട് കൂടിയാണ് വനിത വിജയകുമാർ കുടുംബവുമായി അകൽച്ചയിലാവുന്നത്. ഇതിനിടയിൽ രണ്ട് തവണ വിവാഹിതയാവുകയും രണ്ട് ബന്ധവും വേർപിരിയുകയും ചെയ്തിരുന്നു. മാത്രമല്ല ഈ ബന്ധത്തിൽ ജനിച്ച മക്കളുടെ പേരിൽ നടി ഭർത്താക്കാന്മാരുമായി വഴക്കിടുകയും ചെയ്തു. ആദ്യ ഭർത്താവിലുള്ള മകൻ നടിയുമായി യാതൊരു കോൺടാക്ടുമില്ലാതെയാണ് ജീവിക്കുന്നത്. പെൺമക്കൾ മാത്രമാണ് വനിതയുടെ കൂടെയുള്ളത്. ഇതിനിടെ നടി മൂന്നാമതും വിവാഹം കഴിക്കുകയും രണ്ട് മാസത്തിനുള്ളിൽ ആ ബന്ധം തകരുകയും ചെയ്തു. ഇതൊക്കെ വനിതയുടെ ജീവിതത്തിൽ നെഗറ്റീവ് ഇംപാട്ക് ആണുണ്ടാക്കിയത്.

Read more about: vanitha vijaykumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X