മകന് സ്‌നേഹ ചുംബനം നല്‍കി നടി വിജയലക്ഷ്മി; ക്രൂരപ്രവൃത്തിയായി പോയെന്ന് ആരാധകര്‍, ചുട്ടമറുപടിയുമായി നടി
പ്രശസ്ത സംവിധായകന്‍ അഹതിയന്റെ രണ്ടാമത്തെ മകളാണ് നടി വിജയലക്ഷ്മി. ബാല്യകാല സുഹൃത്തും സംവിധായകനുമായ ഫിറോസിനെയായിരുന്നു വിജയലക്ഷ്മി വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നാല് വയസുകാരനായ ഒരു മകനുമുണ്ട്. നീലന്‍ എന്ന് പേരുള്ള മകനൊപ്പമുള്ള നിരവധി ഫോട്ടോസ് നടി പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവില്‍ മകന് ഉമ്മ കൊടുക്കുന്ന ഫോട്ടോയുമായിട്ടാണ് താരമെത്തിയത്.
ഏതോ ബീച്ചിന്റെ സൈഡില്‍ നിന്ാണെന്നുള്ള സൂചന നല്‍കി കൊണ്ടുള്ള ഫോട്ടോയില്‍ അമ്മയും മകനും മാത്രമേ ഉള്ളു. മകന്റെ ചുണ്ടില്‍ വാത്സല്യത്തോടെ ചുംബിക്കുന്ന ഫോട്ടോയാണ് വിജയലക്ഷ്മി പങ്കുവെച്ചതും. 'മമ്മി, ജുപീറ്ററിനെക്കാളും വലുതായി നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന് മകന്‍ പറയുന്നതായിട്ടാണ് വിജയലക്ഷ്മി ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തത്.

അതേ സമയം കുഞ്ഞിനൊപ്പമുള്ള ഈ പ്രവൃത്തി ലേശം ക്രൂരമായി പോയെന്ന തരത്തിലുള്ള കമന്റുകളുമായി ചിലരെത്തിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടി കാണിച്ച് കമന്റിട്ട ആള്‍ അത് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ട് വിജയലക്ഷ്മി തന്നെ രംഗത്ത് വന്നു. കുഞ്ഞിനെ കുറിച്ചടക്കം കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടിയാണ് ട്വീറ്ററിലൂടെ വിജി കൊടുത്തിരിക്കുന്നത്.
ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ
Recommended Video
അതേ സമയം അമ്മയും മകനും വളരെ മനോഹരമായിട്ടുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. വിമര്‍ശകരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും എന്നും സന്തോഷത്തോടെ ഇരിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നുമാണ് ഫാന്‍സിന് പറയാനുള്ളത്.


Click it and Unblock the Notifications











