തമിഴ് ആന്തോളജി ചിത്രത്തില്‍ ജയറാമും കാളിദാസും, പുത്തം പുതു കാലൈ ട്രെയിലര്‍

By Midhun Raj

തമിഴിലെ പ്രശസ്തരായ അഞ്ച് സംവിധായകര്‍ ഒന്നിച്ച എറ്റവും പുതിയ ആന്തോളജി ചിത്രമാണ് പുത്തം പുതു കാലൈ. ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ 16നാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ് സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, സുഹാസിനി മണിരത്നം, രാജീവ് മേനോന്‍, കാര്‍ത്തിക്ക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് സിനിമകളുമായി എത്തുന്നത്.

puthamputhukalai-

ലോക്ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്. അവളും നാനും എന്നാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. എംഎസ് ഭാസ്‌കര്‍, റിതു വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കാരയാണ്.

ഇളമൈ ഇദോ ഇദോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയറാമിനും കാളിദാസിനുമൊപ്പം ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കോഫി എനിവണ്‍ എന്നാണ് സുഹാസിനി മണിരത്നം ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനത്തിനൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട് സുഹാസിനി. അനുഹാസന്‍, ശ്രുതിഹാസന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മിറാക്കിള്‍ എന്നാണ് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോബി സിംഹ, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റീയൂണിയന്‍ എന്നാണ് രാജീവ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആന്‍ഡ്രിയ ജെര്‍മിയാഹ്, ലീലാ സാംസണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തമിഴ് സിനിമ മേഖലയിലെ എറ്റവും ധിഷണാശാലികളായ പ്രതിഭകളിലൂടെ ഈ സവിശേഷമായ ചിത്രം നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു. സ്നേഹം, പ്രത്യാശ, പുതിയ തുടക്കങ്ങള്‍ എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുത്തും പുതു കാലൈ എറ്റവും വെല്ലുവിളി വിറഞ്ഞതും കലയെ എങ്ങനെ ആവിഷ്‌കരിക്കാം എന്നതിനെ കുറിച്ചുമാണ് സംസാരിക്കുന്നത്.

വീഡിയോ

Read more about: jayaram kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X