12 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെത്തിയപ്പോള്‍ മമ്മൂക്ക അവിടെയും അഭിമാനം! വെളിപ്പെടുത്തി നിര്‍മാതാവ്!!!
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഇതിഹാസ പുരുഷന്മാരുടെ സിനിമകളടക്കം അണിയറിയില്‍ ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. 2018 ല്‍ സ്ട്രീറ്റ് ലൈറ്റ്‌സാണ് ആദ്യം റിലീസിനെത്താന്‍ പോവുന്ന മമ്മൂട്ടി ചിത്രം. ജനുവരി 26 നാണ് സിനിമ തിയറ്ററുകളിലേക്കെത്താന്‍ പോവുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലും അഭിനയിച്ചിരിക്കുകയാണ്. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് വീണ്ടുമൊരു തിരിച്ചുവരവ് താരം നടത്തിയിരിക്കുന്നത്. മേയ് മാസം റിലീസിനൊരുങ്ങുന്ന സിനിമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതിനിടെ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ് സിനിമ നിര്‍മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ എത്തിയിരിക്കുകയാണ്.

പേരന്‍പ്
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് പറയുന്നത്. സിനിമയില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ധനഞ്ജയന്‍ പറയുന്നതിങ്ങനെ..
പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് സിനിമ നിര്‍മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

തമിഴ് സിനിമയുടെ അഭിമാനം
പേരന്‍പിന്റെ ആദ്യ 30 മിനുറ്റ് കണ്ടപ്പോള്‍ തന്നെ അത് തന്റെ ഹൃദയത്തില്‍ ആഴത്തില്‍ തന്നെ സ്പര്‍ശിച്ചിരുന്നെന്നും, പേരന്‍പിലൂടെ മമ്മൂട്ടി തമിഴകത്തിന്റെ അഭിമാനമായി മാറുമെന്നും ധനഞ്ജയന്‍ പറയുന്നു. മാത്രമല്ല റാമിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കാണിച്ച മനസിനും അദ്ദേഹം നന്ദി പറഞ്ഞിരിക്കുകയാണ്.

നായികയായി അഞ്ജലി അമീര്‍
ട്രാന്‍സ് ജെന്‍ഡ്രറായിരുന്ന അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. ഒപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് പേരന്‍പ്.

റിലീസിന് മുമ്പുള്ള നേട്ടം
പേരന്‍പ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയിരുന്നു. സിനിമ തമിഴിനൊപ്പം മലയാളത്തിലും റിലീസിനെത്തും. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











