twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസുകൊണ്ട് ഒത്തുപോകുന്നില്ല, 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് സംവിധായകൻ ബാലയും ഭാര്യ മലരും!

    |

    തമിഴിലെ പ്രശസ്തരായ സംവിധായകരിൽ ഒരാളാണ് ബാല എന്ന് അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യം. സംവിധാനത്തിന് പുറമെ നിർമാണം, തിരക്കഥ തുടങ്ങിയ മേഖലയിലും തിളങ്ങിയിട്ടുള്ള വ്യക്തിയാണ് ബാല. തമിഴ് സിനിമകളെ സ്നേഹിക്കുന്നവരിൽ ഏറെയും ബാലയുടെ ആരാധകരുമാണ്. തമിഴ് സിനിമകളുടെ പതിവ് ശൈലിയിൽ നിന്നും മാറ്റം വരുത്തി പരീക്ഷണ ചിത്രങ്ങൾ എടുത്തിട്ടുള്ള സംവിധായകൻ കൂടിയാണ് ബാല. റിയലിസ്റ്റിക്ക് സിനിമകൾക്ക് തുടക്കം കുറിച്ചവരിൽ ഒരാൾ കൂടിയാണ് ബാല.

    'ഞാൻ ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല....'; വനിതാ ദിനത്തിൽ വൈറലായി ഭാവനയുടെ വാക്കുകൾ!'ഞാൻ ഒരിക്കലും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല....'; വനിതാ ദിനത്തിൽ വൈറലായി ഭാവനയുടെ വാക്കുകൾ!

    സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായിട്ടാണ് ബാലയുടെ സിനിമയിലേക്കുള്ള പ്രവേശനം. ​കവി അറിവുമതിയാണ് ബാലയെ ബാലു മഹേന്ദ്രയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. കുറച്ച് നാൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ശേഷം വിക്രം സിനിമ സേതുവിലൂടെ ബാല സ്വതന്ത്ര സംവിധായകനായി. 1999ൽ ആണ് ബാലയുടെ സേതു തിയേറ്ററുകളിലെത്തി‌യത്. ബാലയ്ക്ക് മാ‌ത്രമല്ല തമിഴ് സിനിമാ മേഖലയിൽ വിക്രത്തിനും കരിയർ ബ്രേക്കായ ചിത്രമായിരുന്നു സേതു. സേതുവിന്റെ കഥയും ബാലയുടേത് തന്നെയായിരുന്നു. സേതുവിൽ വിക്രം ചെയ്ത കഥാപാത്രത്തിന്റെ ചെല്ലപ്പേരായ ചിയാൻ പിന്നീട് വിക്രത്തിനെ വിശേഷിപ്പിക്കാൻ‌ ആരാധകർ ഉപയോ​ഗിക്കുകയായിരുന്നു.

    'തുല്യപ്രാധാന്യമുള്ള കഥാപാത്രം ചെയ്താലും പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ‌ പെണ്ണുങ്ങളെ തഴയും'; അനിഖ സുരേന്ദ്രൻ'തുല്യപ്രാധാന്യമുള്ള കഥാപാത്രം ചെയ്താലും പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ‌ പെണ്ണുങ്ങളെ തഴയും'; അനിഖ സുരേന്ദ്രൻ

    സേതു ഫീൽ ​ഗുഡ് സിനിമയല്ല

    സേതു ഫീൽ ​ഗുഡ് സിനിമയല്ല എന്നതിന്റെ പേരിൽ തുടക്കത്തിൽ ആരും വിതരണം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ സിനിമയുടെ എല്ലാ‌ പ്രവൃത്തികളും പൂർത്തിയായിട്ടും നാളുകളോളം വെളിച്ചം കാണിക്കാൻ കഴിയാതെ പെട്ടിയിൽ തന്നെ ഇരുന്നു. അതോടെ പടത്തിന് പബ്ലിസ്റ്റി കൊടുക്കാനും അണിയറപ്രവർ‌ത്തകർ ശ്രമിച്ചില്ല. യാതൊരു പരസ്യവും ഇല്ലാതെ തിയേറ്ററുകളിലെത്തിയ പടം ആ​ദ്യ ഷോ കഴിഞ്ഞതോട മൗത്ത് പബ്ലിസിറ്റിയിലൂടെ ചർച്ചയാകാൻ തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ യാതൊരു പ്രമോഷനും ഇല്ലാതെ സേതു കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് എത്താൻ തുടങ്ങി. തമിഴിൽ സിനിമ വിജയമായതോടെ പിന്നീട് കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമയുടെ റീമേക്കും വന്നു. സേതുവിന് ശേഷം ബാലയുടെ രണ്ടാമത്തെ സിനിമ വന്നത് 2001ൽ ആണ്.

    നാല് വർഷമായി പിരിഞ്ഞ് താമസിക്കുന്നു

    ബാലയുടെ മൂന്നാമത്തെ സിനിമയായിരുന്നു വിക്രമിന്റെ എവർ​ഗ്രീൻ ക്ലാസിക്ക് ചിത്രം പിതാമ​ഗൻ. സിനിമയെ സ്നേഹിക്കുന്നവർ റഫറൻസായി ഉപയോ​ഗിക്കുന്ന സിനിമ കൂടിയായണ് പിതാമ​ഗൻ. ശേഷം മായാവി, നാൻ കടവുൾ, അഴൻ ഇവൻ, പരദേശി, പിസാസ്, ചണ്ടിവീരൻ, നാച്ചിയാർ, വർമ തുടങ്ങിയ സിനിമകളും ബാല സംവിധാനം ചെയ്തു. പതിനഞ്ചിൽ താഴെ മാത്രം സിനിമകൾ സംവിധാനം ചെയ്ത് ബാല സ്വന്തമാക്കിയ പുരസ്കാരങ്ങൾ നിരവധിയാണ്. 20054ൽ ആണ് ബാല മുത്തുമലരിനെ വിവാഹം ചെയ്തത്. പതിനെട്ട് വർഷത്തോളം നീണ്ട ഇരുവരുടേയും ദാമ്പത്യ ജീവിതം വിവാഹമോചനത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും കോടതിയിൽ വെച്ച് വിവാഹ ബന്ധം വേർപ്പെടുത്തി എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. നാല് വർഷമായി ഒത്ത് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് പ്രാർഥന എന്നൊരു മകളുണ്ട്.

    Recommended Video

    ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
    പതിനെട്ട് വർഷത്തെ ദാമ്പത്യം

    ബാലയും മലരും തമ്മിൽ നാളുകളായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ശേഷമാണ് ഒരുമിച്ച് ജീവിക്കാനോ താമസിക്കാനോ കഴിയാത്തതിനാൽ രണ്ടുപേരും നാല് വർഷത്തോളം പിരിഞ്ഞ് താമസിച്ചത്. ജയം രവിയുടെ ഭാര്യ ആരതി, ഗായിക സൈന്ധവി എന്നിവർക്കൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് ബാലയുടെ ഭാര്യ മുത്തുമലരിപ്പോൾ‌. ബാല സൂര്യയുമായി ചേർന്ന് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ തിരക്കിലാണ്. ഇരുവരുടേയും വേർപിരിയൽ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ. അതിനാൽ പെട്ടന്ന് വിവാഹമോചനം വേർപ്പെടുത്തി എന്ന് വാർത്ത വന്നത് ആരാധകരേയും വേദനിപ്പിച്ചു. മധുരൈയിൽവെച്ച് ആഘോഷമായിട്ടാണ് 2004ൽ ബാലയുടേയും മലരിന്റേയും വിവാഹം നടന്നത്.

    Read more about: bala
    English summary
    Tamil Director Bala and His Wife Muthumalar Get Divorced After 4 Years Of Seperation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X