സംവിധായകൻ വിട്ടിനുളളിൽ മരിച്ച നിലയിൽ!!ചീഞ്ഞ് അഴുകി മൃതദേഹം, പോലീസ് അന്വേഷണം ആരംഭിച്ചു
സംവിധായകന്റെ അകാല മരണം തമിഴ് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ തമിഴ് സംവിധായകന്‍ സി ശിവകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. സലിഗ്രാമത്തിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ചുളള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

സംവിധായകന്റെ അകാല മരണം തമിഴ് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അർക്കും മരണവാർത്ത വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി സലിഗ്രാമത്തിലുളള അദ്ദേഹത്തിന്റെ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയ വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ശിവവകുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി അഭിനേതാക്കളും സംവിധായകരും നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ ശവസംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുറത്തുവിട്ടിട്ടില്ല. തമിഴ് സിനിമയുമായി മാത്രമല്ല മലയാള സിനിമ മേഖലയുമായും ബന്ധമുളള സംവിധായകനായിരുന്നു സി ശിവകുമാർ. സംവിദായകൻ പത്മരാജന്റെ അസിസ്റ്റായിട്ടായിരുന്നു തുടക്കും. പിന്നിട് സ്വതന്ത്രസംവിധായകനാവുകയായിരുന്നു. അജിത്ത് നായകനായ റെട്ടയ് ജാഡയ് വായസു, അര്‍ജുന്‍ നായകനായ അയുധ പൂജയ് എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.


Click it and Unblock the Notifications











