twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെരിയിലെ വില്ലന്‍,തമിഴ് ചലച്ചിത്ര സംവിധായകന്‍ ജെ മഹേന്ദ്രന്‍ അന്തരിച്ചു

    By Midhun Raj
    |

    തമിഴിലെ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജെ മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. 79 വയസായിരുന്നു. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്. തിരക്കഥാകൃത്തായിട്ടാണ് ജെ മഹേന്ദ്രന്‍ സിനിമാ ജീവിതം ആരംഭിച്ചിരുന്നത്.

    j mahendran

    1978ല്‍ പുറത്തിറങ്ങിയ മുളളും മലരും ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തിരുന്ന ചിത്രം. തുടര്‍ന്ന് ഉതിരിപ്പൂക്കള്‍,നെഞ്ചത്തെ കിളളാതെ,പൂട്ടാത പൂട്ടുകള്‍, ജോണി, നന്ദു, മെട്ടി, അഴകിയ കണ്ണേ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തു.

    ഇതില്‍ നെഞ്ചത്തൈ കിളളാതെ എന്ന സിനിമയ്ക്ക് എറ്റവും മികച്ച പ്രാദേശിക ചിത്രമടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 2006ല്‍ അരവിന്ദ് സാമിയെ നായകനാക്കിയുളള ശാസനം എന്ന സിനിമയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്.

    ഒരിടവേളയ്ക്കു ശേഷം ദളപതി വിജയുടെ തെരിയില്‍ നെഗറ്റീവ് റോളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ പേട്ട,നിമിര്‍,സീതാകത്തി,തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് ജെ മഹേന്ദ്രന്‍ അറിയപ്പെടുന്നത്.

    മധുരരാജയുടെ ആഘോഷ വരവിന് ഇനി ദിവസങ്ങള്‍ മാത്രം! സുപ്രധാന അറിയിപ്പ് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!മധുരരാജയുടെ ആഘോഷ വരവിന് ഇനി ദിവസങ്ങള്‍ മാത്രം! സുപ്രധാന അറിയിപ്പ് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!

    ദബാംഗ് 3യുമായി സല്‍മാന്‍ ഖാനും പ്രഭുദേവയും! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായിദബാംഗ് 3യുമായി സല്‍മാന്‍ ഖാനും പ്രഭുദേവയും! സിനിമയുടെ ഷൂട്ടിംഗിന് തുടക്കമായി

    English summary
    tamil director j mahendran passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X