ഭാര്യയുമായി പിണങ്ങി പിരിയാനുണ്ടായ കാരണം സിനിമയാണ്; വിവാഹമോചനത്തെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍
ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേസുതടി എന്ന സിനിമ സംവിധാനം ചെയ്ത് 2006 ലാണ് അദ്ദേഹം വെള്ളിത്തിരയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുന്‍പ് ചെറിയ വേഷങ്ങളില്‍ താരം അഭിനയിച്ചിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ആരാധകരെ നേടിയെടുത്ത ഒട്ടനവധി ചിത്രങ്ങള്‍ മിഷ്‌കിന്റെ സംവിധാനത്തിലൂടെ പുറത്ത് വന്നിരുന്നു.
അഞ്ജാത്തെ, നന്ദലാല, യുദ്ധം സെയ്, ഓനയും ആട്ടുക്കുട്ടിയും, പിശാശ് തുടങ്ങി അനേകം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും മിഷ്‌കിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങിയതാണ്. അത്തരത്തില്‍ സിനിമാലോകത്ത് വലിയ സാന്നിധ്യമായ സംവിധായകന്റെ കുടുംബജീവിതം അത്ര സുഖകരമല്ല. താന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും ഇപ്പോള്‍ ഒന്നിച്ചല്ലെന്നും പല അഭിമുഖങ്ങളിലൂടെയുമായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ദശാബ്ദത്തിലേറെയായി താന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇപ്പോള്‍ അമ്മയോടൊപ്പം താമസിക്കുന്ന തന്റെ മകളുമായി വളരെ അടുപ്പം തനിക്കുണ്ടെന്നും അഭിമുഖങ്ങളിലൂടെ മിഷ്‌കിന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ദാമ്പത്യ ജീവിതത്തിലുണ്ടായ തര്‍ക്കങ്ങളെ പറ്റിയും വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണവും മിഷ്‌കിന്‍ വെളിപ്പെടുത്തി. വൈറലായി കൊണ്ടിരിക്കുന്ന സംവിധായകന്റെ വാക്കുകളിങ്ങനെ..

ഭാര്യയുമായി പിണങ്ങി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് മിഷ്‌കിന്‍ പറയുന്നതിങ്ങനെ..
'ഞാന്‍ സിനിമാ നിര്‍മ്മാണത്തെ വളരെയധികം സ്‌നേഹിക്കുന്ന ആളാണ്. തന്റെ മുഴുവന്‍ സമയവും അതിന് വേണ്ടി നീക്കിവയ്ക്കുകയായിരുന്നു. താന്‍ ശരിക്കും സിനിമയെയാണ് വിവാഹം കഴിച്ചതെന്നാണ് കരുതിയതെന്ന് മിഷ്‌കിന്‍ വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ട് തന്നെ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഭാര്യയും ഞാനും തമ്മില്‍ രണ്ട് വഴിക്ക് പോകാമെന്ന് പരസ്പരം തീരുമാനം എടുക്കുന്നത്. അവരെ അവരുടെ വഴിയ്ക്ക് വിടാന്‍ തീരുമാനിച്ചു എന്നും സംവിധായകന്‍ പറയുന്നു.
നിലവില്‍ പിശാശ് 2 എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് സംവിധായകന്‍. മിഷ്‌കിന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് പിശാശ്. ഇതിന്റെ രണ്ടാം ഭാഗം വൈകാതെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം. ആന്‍ഡ്രിയ ജെറേമിയ, വിജയ് സേതുപതി എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല വിജയ് സേതുപതിയെ നായകനാക്കി കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന അടുത്ത സിനിമയും മിഷ്‌കിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications











