തമിഴ് സംവിധായകന്‍ രാജ് കപൂറിന്‍റെ മകന്‍ അന്തരിച്ചു! അച്ഛന്‍റെ മോഹം സഫലീകരിക്കാതെ മകന്‍ യാത്രയായി!

തമിഴ് സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച് മറ്റൊരു വിയോഗവാര്‍ത്ത കൂടി. സംവിധായകന്‍ രാജ് കപൂറിന്റെ മകനായ ഷാരൂഖ് കപൂര്‍ അന്തരിച്ചുവെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാലോകം. 23 കാരനായ ഷാരൂഖ് അമ്മ സജീല കപൂറിനൊപ്പം തീര്‍ത്ഥയാത്ര പോയതായിരുന്നു. മക്കയില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു ഷാരൂഖിന്. മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്ന മോഹമുണ്ടായിരുന്നു രാജ് കപൂറിന്. അതിനായുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് വിയോഗം.

ഏറെക്കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് രാജ് കപൂര്‍ സ്വതന്ത്ര സംവിധായകനായി മാറിയത്. താലാട്ട് കേക്കട്ടുമാ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ നായികനായകന്‍മാരായി അഭിനയിച്ചത്. ആനന്ദ പൂങ്കാട്ടരെ, ഉത്തമരാക്ഷസ, അവള്‍ വരുവായാ, തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് രാജ് കപൂറാണ്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി മകനേയും സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

Raj Kapoor

മാതാപിതാക്കള്‍ക്ക് പിന്നാലെയായി സിനിമയിലേക്കെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. അത്തരത്തില്‍ സിനിമയിലെത്തി സ്വന്തമായ ഇടം നേടി മുന്നേറുന്നവര്‍ ഏറെയാണ്. അച്ഛന്റെ വലിയ മോഹം ബാക്കിവെച്ച് അപ്രതീക്ഷിതമായാണ് ഷാരൂഖ് കപൂര്‍ വിടവാങ്ങിയത്. സംവിധായകന്റെ മകന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.

Read more about: tamil death തമിഴ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X