ഓട്ടോയ്ക്ക് കൊടുക്കാൻ പോലും കാശില്ലായിരുന്നു; ഐശ്വര്യ എന്റെ സഹായങ്ങൾ മറന്നു; നടിക്കെതിരെ സംവിധായകൻ

തമിഴകത്ത് തിരക്കേറിയ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുക്കുന്നു ഐശ്വര്യ രാജേഷിന് വളരെ പെട്ടെന്ന് തന്നെ സിനിമാ രം​ഗത്ത് തന്റേതായ ആരാധക വൃന്ദം ഉണ്ടാക്കാൻ കഴിഞ്ഞു, താരപകിട്ടുകളൊന്നുമില്ലാത്ത സാധാരണക്കാരിയാണ് ആരാധകർക്ക് ഐശ്വര്യ രാജേഷ്. നടിയുടെ സഹപ്രവർത്തകർക്കും ഇതേ അഭിപ്രായമാണ്. കാക്ക മുട്ടെെ, ധർമ്മ ദുരൈ, കുട്രമേ ദണ്ണെെനെ തുടങ്ങിയ സിനിമകളിലെ ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വില്ലേജ് ​ഗേൾ ഇമേജിലാണ് നടി ജനപ്രീതി നേടുന്നത്.

സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും ഐശ്വര്യയെ തുണച്ചു. ടെലിവിഷൻ ഷോകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഐശ്വര്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഇത്രയും വർഷത്തെ കരിയറിൽ ഒരിക്കൽ പോലു അനാവശ്യ വിവാദങ്ങളിൽ ഐശ്വര്യ അകപ്പെട്ടിട്ടില്ല. എന്നാലിപ്പോൾ നടിക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വീര പാണ്ഡ്യൻ. ഐശ്വര്യയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്നത് താനാണെന്ന് വീര പാണ്ഡ്യൻ പറയുന്നു.

Aishwarya Rajesh

ആദ്യ സിനിമ തനിക്കൊപ്പമാണ് ചെയ്തത്. എന്നാൽ ഇക്കാര്യം അഭിമുഖങ്ങളിൽ ഐശ്വര്യ പറയുന്നില്ല. താരമായ ശേഷം തന്റെ സിനിമയിൽ അഭിനയിക്കാൻ ഐശ്വര്യ തയ്യാറായില്ലെന്നും ഇയാൾ ആരോപിച്ചു. തുടക്കത്തിൽ ഓട്ടോയ്ക്ക് പോലും കാശില്ലാതിരുന്ന നടിയാണ് ഐശ്വര്യ. താനാണ് കാശ് കൊടുത്തത്. ഐശ്വര്യയെ നായികയാക്കിയപ്പോൾ തന്റെ സുഹൃത്തുക്കൾ എതിർത്തതാണ്. ഐശ്വര്യക്ക് വണ്ണം കൂടുതലാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ നടിയെ അഭിനയിപ്പിക്കാൻ താൻ മുൻ കൈയെടുത്തു.

ഇപ്പോൾ താരമായപ്പോൾ ഐശ്വര്യ തന്നെ മറന്നെന്നും വീര പാണ്ഡ്യൻ ആരോപിച്ചു. വീരപാണ്ഡ്യൻ സംവിധാനം ചെയ്ത അവർകളും ഇവർകളും എന്ന സിനിമയിലാണ് ഐശ്വര്യ രാജേഷ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്ത ചിത്രം നീതാനാ അവൻ ആണ്. മൂന്നാമത്തെ ചിത്രം ആട്ടക്കത്തിയാണ് ഐശ്വര്യക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 2012 ലാണ് പുറത്തിറങ്ങുന്നത്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് ഇന്നത്തെ താരമായി ഐശ്വര്യ രാജേഷ് മാറുന്നത്.

Aishwarya Rajesh

ഡാൻസ് കൊറിയോ​ഗ്രഫർ കലാ മാസ്റ്റർ മുമ്പൊരിക്കൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കലാ മാസ്റ്റർ ജഡ്ജായിരുന്ന മാനാട് മയിലാട് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ ഐശ്വര്യ രാജേഷ് മത്സരാർത്ഥിയായിരുന്നു. വളരെ കഷ്ടപ്പെട്ട് വന്ന കുടുംബവമാണത്. ഐശ്വര്യയുടെ അമ്മയും അച്ഛനും ഡാൻസറായിരുന്നു. അവളുടെ രണ്ട് സഹോദരൻമാൻ ആക്സിഡന്റിൽ മരിച്ചു. അതെല്ലാം താണ്ടിയാണ് ഐശ്വര്യ ഉയരങ്ങളിലെത്തിയതെന്ന് കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ചെന്നെെയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് ഐശ്വര്യ രാജേഷ് ജനിച്ചത്. രാജേഷ്, നാ​ഗമണി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കൾ. തമിഴിന് പുറമെ മലയാളത്തിലും നടി സാന്നിധ്യമറിയിക്കാറുണ്ട്. മലയാളത്തിൽ പുലിമടയാണ് ഐശ്വര്യ രാജേഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജോജു ജോർജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സഖാവ്, ജോമോന്റെ സുവിശേഷങ്ങൾ എന്നീ മലയാള സിനിമകളിൽ ഐശ്വര്യ രാജേഷ് നേരത്തെ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളിലും മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഫർഹാന, തീര കാതൽ എന്നിവയാണ് തമിഴിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

More from Filmibeat

Read more about: aishwarya rajesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X