Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴ് ദൃശ്യം ജൂണില്‍ തുടങ്ങും
ദൃശ്യം മാജിക്കിനായി തമിഴ് ചലച്ചിത്രലോകവും ഒരങ്ങുന്നു, തെന്നിന്ത്യയാകെ സംസാരവിഷയമായി മാറിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം തമിഴില്‍ ഒരുങ്ങുമ്പോള്‍ ജോര്‍ജ്ജുകുട്ടിയായി എത്തുന്നത് കമല്‍ ഹസ്സനാണ്. ദൃശ്യത്തിനായി നേരത്തേ തീരുമാനിച്ചുവച്ച തന്റെ പ്രൊജക്ടുകളെല്ലാം മാറ്റുകയാണ് കമല്‍ ഹസ്സന്. തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്, ദൃശ്യത്തിന് ശേഷം പ്രഖ്യാപിച്ച പ്രൊജക്ടുകളെല്ലാം തല്ക്കാലത്തേയ്ക്ക് ജീത്തുവും മാറ്റിവെയ്ക്കുകയാണ്.
തമിഴ് റീമേക്കിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിയ്ക്കും. ചിത്രത്തിന്റെ കരാറില്‍ കമല്‍ ഹസ്സന് ഒപ്പുവെച്ചു. മലയാളത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലാതെയായിരിക്കും തമിഴില്‍ ചിത്രമൊരുങ്ങുക. പക്ഷേ ചിത്രത്തിലെ ജീവിതപശ്ചാത്തലവും മറ്റും തമിഴ് സംസ്കാരത്തിന് ചേര്‍ന്ന രീതിയിലേയ്ക്ക് മാറ്റും.
ദൃശ്യം കണ്ടുകഴിഞ്ഞ് തമിഴ് റീമേക്കിനായി താല്പര്യം പ്രകടിപ്പിച്ചത് രജനീകാന്തും കമല്‍ ഹസ്സനും വിക്രവുമായിരുന്നു. എന്നാല്‍ ജീത്തു ജോസഫുമായി റീമേക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ നടത്തിയത് രജനിയായിരുന്നു. പക്ഷേ ചിത്രത്തിലെ തനി സാധാരണക്കാരനായ ജോര്‍ജ്ജുകുട്ടിയുടെ കഥാപാത്രത്തെ താനവതരിപ്പിച്ചാല് അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കമൂലം രജനി ദൃശ്യം റീമേക്ക് ഉപേക്ഷിയ്ക്കുകയായിരുന്നുവത്രേ.
പിന്നീട് അണിയറയിലെ കാര്യങ്ങള്‍ നീങ്ങിത് പെട്ടെന്നായിരുന്നു. വിക്രവും ചിത്രം ചെയ്യുന്നില്ലെന്ന് ഉറപ്പായതോടെ കമല്‍ ഹസന് താല്പര്യം പ്രകടിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയുമായിരുന്നു. വൈഡ് ആംഗിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് തമിഴ് ദൃശ്യം നിര്‍മ്മിക്കും.