twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഖുഷി ടു വരുന്നു,നടന്‍ വിജയ്, നായിക ജ്യോതികയാണോ..?

    By Sruthi K M
    |

    തമിഴ് ആരാധകരുടെ ഇഷ്ട ജോഡികളായിരുന്ന വിജയും ജ്യോതികയും അഭിനയിച്ച റൊമാന്റിക് ചിത്രം ഖുഷി രണ്ടാംഭാഗം വരുന്നു. 2000ല്‍ ഇറങ്ങിയ ഖുഷി എന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രമാണ്. അതിന്റെ രണ്ടാം ഭാഗം വരുന്നു എന്നു പറയുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് വിജയ്‌യേയും ജ്യോതികയേയും തന്നെയാണ്.

    പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കാന്‍ പ്രേക്ഷകര്‍ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ ഖുഷി ടുവില്‍ വിജയ്‌ക്കൊപ്പം നായികയാകാന്‍ എത്തുന്നത് ഹന്‍സികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്.ജെ സൂര്യ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകന്‍. തമിഴ് ഇളയദളപതി വിജയ്‌യുടെ അറുപതാമത്തെ ചിത്രമായിരിക്കും ഖുഷി ടു.

    iconic

    ചിത്രത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ വിജയ്‌യെ സമീപിച്ചുവെന്നും കഥ താരത്തിന് ഇഷ്ടപ്പെട്ടെന്നുമാണ് വിവരം. വിജയ്‌യും നായികയും വിവാഹിതരായ ദമ്പതികളുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

    ദാമ്പത്യ ജീവിതത്തില്‍ ഇരുവര്‍ക്കുമുണ്ടാകുന്ന ഈഗോയും പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഖുഷി ടുവിനെ പ്രതീക്ഷയോടെയാണ് തമിഴ് സിനിമാ ലോകം കാത്തിരിക്കുന്നത്.

    English summary
    tamil romantic film kushi part two coming soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X