ഐയിലെ ആക്ഷന്‍ ഒരുക്കിയതെങ്ങനെ..? കാണാം വീഡിയോ
തമിഴ് ചിത്രങ്ങളിലും ഹിന്ദി ചിത്രങ്ങളിലും പൊതുവെ ആരെയും അതിശയിപ്പിക്കുന്ന ആക്ഷന്‍ സീനുകള്‍ ഉണ്ടാകാറുണ്ട്. തിയറ്ററുകളില്‍ നിന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ ആക്ഷന്‍ സീനുകള്‍ കണ്ട് ഞെട്ടിത്തരിച്ചിരുന്നിട്ടുമുണ്ട്. ഇത് എങ്ങനെ ഇങ്ങനെയൊക്കെ ചിത്രീകരിക്കാന്‍ പറ്റുന്നു എന്നു നിങ്ങള്‍ ചിന്തിക്കാറുമില്ലേ.. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രമാണ്ഡ ചിത്രം ഐ യുടെ ആക്ഷന്‍ സീനുകള്‍ കണ്ട് ഇതേ ചോദ്യം തന്നെ മനസ്സില്‍ വന്നു പലരുടെയും. അത്രമാത്രം ത്രില്ലിങ് സീനുകളായിരുന്നു ഐ എന്ന ചിത്രത്തില്‍.

ആക്ഷന്‍ സീനുകളില്‍ തന്നെ നടന്‍ വിക്രം ജനങ്ങളെ കൈയ്യിലെടുത്തു എന്നു തന്നെ പറയാം. ഹോളിവുഡിനോട് കിടപിടിക്കുംവിധമുള്ള ഐ യിലെ ആക്ഷന്‍ സീനുകള്‍ ഒരുക്കിയത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് കാണണോ..? സംവിധായകന്‍ ശങ്കര്‍ തന്നെ നിങ്ങള്‍ക്കു പറഞ്ഞു തരും..


Click it and Unblock the Notifications











