»   » ജെല്ലിക്കെട്ട് വിമര്‍ശനം, സോഷ്യല്‍ മീഡിയ കൊന്നുകൊല വിളിച്ച നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

ജെല്ലിക്കെട്ട് വിമര്‍ശനം, സോഷ്യല്‍ മീഡിയ കൊന്നുകൊല വിളിച്ച നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

ജെല്ലിക്കെട്ട് മത്സരത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ആരാധകരുടെ പൊങ്കാല കാരണം ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് തമിഴിലെ മുന്‍നിര അഭിനേത്രികളിലൊരാളായ തൃഷ കൃഷ്ണന്‍. ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തൃഷയും തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയായ പെറ്റയുമായി ചേര്‍ന്ന് ജെല്ലിക്കെട്ടിനെ വിമര്‍ശിച്ചതാണ് താരത്തിനു വിനയായത്. പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ജെല്ലിക്കെട്ടിനെ എതിര്‍ത്ത് തൃഷ രംഗത്തുവന്നത്.

അഭിപ്രായം പ്രകടിപ്പിച്ച് വെട്ടിലായ തൃഷ

പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് തമിഴ് നാട്ടില്‍ ഉത്സവം പോലെയാണ് കൊണ്ടാടുന്നത്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ് ജനത ഒന്നടങ്കം പ്രതികരിക്കുന്നതിനിടയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി പ്രമുഖ താരങ്ങളും രംഗത്തുവന്നിരുന്നു. സുപ്രീം കോടതി വിധിയെ പിന്തുണക്കുന്ന അപൂര്‍വ്വം പേരിലൊരാളാണ് തൃഷ.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം

മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടിയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ ത്രിഷ. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് തമിഴ് ജനത ഉയര്‍ത്തിയത്.

സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ വേദനിച്ച് ത്രിഷ

ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിച്ച തൃഷയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം കൊന്നു കൊല വിളിച്ചു. എയ്ഡ്‌സ് ബാധിച്ചു താരം മരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

നിലപാട് വിശദീകരിച്ചെങ്കിലും ചെവിക്കൊണ്ടില്ല

ജെല്ലിക്കെട്ടിനെ എതിര്‍ത്തിട്ടില്ലെന്നും മൃഗങ്ങളെ പീഡിപ്പിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമാണ് താന്‍ പറഞ്ഞതെന്ന് ത്രിഷ പ്രതികരിച്ചിരുന്നു. എന്നാല്‍ താരത്തെ വിശദീകരണമൊന്നും ആരും മുഖവിലയ്‌ക്കെടുത്തില്ല.

സൈബര്‍ ആക്രമണത്തെ അപലപിച്ച് പ്രമുഖ താരങ്ങള്‍

ജെല്ലിക്കെട്ടും തൃഷയും നമ്മുടേതാണ്. തൃഷ തന്റെ അഭിപ്രായമാണ് തുറന്നുപറഞ്ഞത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ താരത്തെ ആക്രമിക്കരുതെന്ന് ഉലക നായകന്‍ കമല്‍ഹാസന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

സോഷ്യല്‍ മീഡിയ ആക്രമണത്തെത്തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് ത്രിഷ.

English summary
Jallikkattu remarks actress Trisha forced to deactivate her Twitter account. Kamal Haasan, Arvind Swami and Radikaa Sarath Kumar have extended their support to actress .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam