വിജയ് മറ്റൊരാളുടെ ഭര്‍ത്താവല്ലേ, തൃഷയും നടനും തമ്മിലുള്ള അടുപ്പത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍
തമിഴ് സിനിമയിലെ ദളപതി എന്നറിയപ്പെടുന്ന നടന്‍ വിജയ് അദ്ദേഹത്തിന്റെ അവസാന സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം രാഷ്ട്രീയത്തില്‍ പൂര്‍ണമായി സജീവമാകാനാണ് നടന്‍ ഒരുങ്ങുന്നത്. സിനിമ ഉപേക്ഷിച്ച് വിജയ് പോകുന്നതിനോട് ആരാധകര്‍ക്കും അത്ര താല്പര്യമില്ല.
അതേസമയം ഈ ദിവസങ്ങളില്‍ നടന്‍ വിമര്‍ശിക്കപ്പെടുന്നത് നടി തൃഷയുടെ പേരിലാണ്. ഒരുകാലത്ത് നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് കോംബോ സൃഷ്ടിച്ച താരങ്ങളാണ് വിജയയും തൃഷയും. പിന്നീട് കുറെ കാലം അഭിനയിക്കാതിരുന്ന കാര്യങ്ങള്‍ 15 വര്‍ഷത്തിനുശേഷം ലിയോ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി.

ഇതിനിടയില്‍ നടന്‍ ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തില്‍ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു. ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചെഗുവേര സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
യൂട്യൂബ് ചാനലുകള്‍ക്ക് പതിവായി അഭിമുഖം നല്‍കാറുള്ള പത്രപ്രവര്‍ത്തകനാണ് ചെ ഗുവേര. ഇദ്ദേഹം താരങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ അടുത്തിടെ ഒരു അഭിമുഖത്തില്‍ തൃഷയെക്കുറിച്ചും പറഞ്ഞു, 'വിവാഹമോചനത്തിന് വേണ്ടി വിവാഹം കഴിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് തൃഷ പറഞ്ഞിട്ടുള്ളത്. ഇനിയും വിവാഹിതയാവാത്തതിനെ കുറിച്ച് നടിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. ഈ വാക്കുകള്‍ ഒരു ലിഖിതത്തില്‍ ആലേഖനം ചെയ്ത് വെക്കേണ്ടി വരും. എന്തിനാണ് ഈ പ്രായത്തില്‍ അങ്ങനൊരു തത്വചിന്തയുടെ ആവശ്യം?
ഇപ്പോള്‍ വിജയ് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്. തൃഷ കൂടെ അഭിനയിക്കുന്ന നടി മാത്രം. അങ്ങനെയുള്ളപ്പോള്‍ വിജയുടെ പിറന്നാള്‍ ദിനത്തില്‍ തൃഷയുടെ പോസ്റ്റ് എന്തായിരുന്നു? മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനോട് 'എന്നേക്കും സ് നേഹം.' ഉണ്ടെന്നാണ് തൃഷ പറഞ്ഞത്. അങ്ങനെ പറയുന്നതിലൂടെ സമൂഹം അവരുടെ ബന്ധത്തെ എങ്ങനെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും,' ചെഗുവേര ചോദിക്കുന്നു.

20 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുള്ള തൃഷ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. ടൊവിനോ തോമസിനൊപ്പം മലയാളത്തില്‍ ഐഡിന്റിറ്റി എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. ഈ സിനിമയ്ക്ക് തമിഴ്‌നാട്ടിലും വലിയ സ്വീകരണം ലഭിച്ചിരുന്നു.
ഗില്ലി എന്ന സിനിമയിലൂടെയാണ് തൃഷ-വിജയ് കൂട്ടുക്കെട്ട് വലിയ വിജയമാവുന്നത്. അവിടുന്നിങ്ങോട്ട് തിരുപ്പച്ചി, ആദി, കുരുവി, ലിയോ തുടങ്ങിയ നിരവധി ചിത്രങ്ങളിലും വിജയും തൃഷയും ഒരുമിച്ച് അഭിനയിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ലിയോയില്‍ ഒരുമിച്ചത്. ചിത്രത്തില്‍ ഇരുവര്‍ക്കും ഒരു ലിപ്‌ലോക്ക് രംഗവും ഉണ്ടായിരുന്നു. അതിനുശേഷമാണ് താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ കൂടുതല്‍ ശക്തമാവുന്നത്.
വിജയ്‌ക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രവും സ്വാകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതുമൊക്കെ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇനിയും താരങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


Click it and Unblock the Notifications











