»   » സിനിമ പൊട്ടി, നിര്‍മാതാവ് കള്ളനായി: വണ്ടി മോഷണക്കേസില്‍ അറസ്റ്റില്‍!!

സിനിമ പൊട്ടി, നിര്‍മാതാവ് കള്ളനായി: വണ്ടി മോഷണക്കേസില്‍ അറസ്റ്റില്‍!!

By: Rohini
Subscribe to Filmibeat Malayalam

2012 ല്‍ പുറത്തിറങ്ങിയ കോഴി കൂവുത് എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നാഗാര്‍ജ്ജുന്‍ വണ്ടിമോഷണക്കേസില്‍ അറസ്റ്റില്‍. സഹായി രമേശനൊപ്പം തൊടുപുഴയില്‍ വച്ചാണ് നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നാഗര്‍കോയിലുകാരനായ നാഗാര്‍ജ്ജുന്‍ ആദ്യ ചിത്രം നിര്‍മിച്ചതോടെ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. സിനിമ നിര്‍മിച്ചതിനെ തുടര്‍ന്ന് 3.5 കോടി രൂപയുടെ നഷ്ടം നിര്‍മാതാവിന് ഉണ്ടായി. ഈ കടം വീട്ടാനാണത്രെ മോഷണം തുടങ്ങിയത്.

kozhi-koovuthu

തൊടുപുഴയില്‍ വച്ച് ഒരു പിക്കപ്പ് വാന്‍ മോഷണത്തിനിടെയാണ് നാഗാര്‍ജ്ജുന്‍ പിടിയിലായത്. ഇവര്‍ക്കൊപ്പമുള്ള സണ്ണി, ബിജു, ശിവശങ്കര പിള്ള എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിലൂടെയാണ് നാര്‍ജ്ജുനില്‍ എത്തിയത്.

കെ ഐ രഞ്ജിത്താണ് കോഴി കൂവുത് എന്ന ചിത്രം സംവിധാനം ചെയ്തത്. അശോക്, സിജ റോസ്, ബോസ് വെങ്കിട്, രോഹിണി തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

English summary
Nagarajan, the producer of 2012 Tamil movie ‘Kozhi Koovuthu’ has been arrested for vehicle theft case, along with his helper Ramesh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam