രജനികാന്തിന്റെ ലിംഗ നഷ്ടത്തിലേക്ക്?
ചെന്നൈ: കോടിക്കണക്കിന് രൂപ മുതല്‍മുടക്കി റിലീസ് ചെയ്ത സൂപ്പര്‍ താരം രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ലിംഗ നഷ്ടത്തിലേക്ക് കൂപ്പു കുത്തികയാണെന്ന് റിപ്പോര്‍ട്ട്. ലിംഗയുടെ അംഗീകൃത വിതരണക്കാരായ വേന്താര്‍ മൂവീസ് ആണ് സിനിമ നഷ്ടത്തിലേക്കാണ് പോകുന്നതെന്ന് കാട്ടി പത്രക്കുറിപ്പ് പുറത്തിറക്കിയത്. രജനിയുടേത് ആയതുകൊണ്ടുതന്നെ സിനിമ മികച്ച കലക്ഷന്‍ നേടുമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍.
സിനിമ പുറത്തിറക്കിയത് അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ സമയത്തായതാണ് നഷ്ടത്തിലാകാന്‍ പ്രധാന കാരണം. ആദ്യദിനം തന്നെ പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിച്ചതും സിനിമയെ കാണികള്‍ കൈയ്യൊഴിയാന്‍ കാരണമായി. പരീക്ഷ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടച്ചതോടെ സിനിമ നഷ്ടം നികത്തുമെന്നാണ് ഇപ്പോള്‍ വിതരണക്കാരുടെ ഏക പ്രതീക്ഷ.

രജനികാന്തിന്റെ സിനിമയക്ക് ആരാധകപ്രവാഹം ഉണ്ടാകുമെന്നതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചായിരുന്നു സിനിമ നിര്‍മിച്ചത്. പ്രതിഫല ഇനത്തില്‍ 30 കോടിയോളം രൂപ രജനിക്കുതന്നെ നല്‍കിയതായാണ് വിവരം. എന്നാല്‍, സിനിമ നഷ്ടമാകുകയാണെങ്കില്‍ നിര്‍മാതാക്കളുടെ അടുത്ത ചിത്രത്തിലും അഭിനയിച്ച് നഷ്ടം നികത്തിക്കൊടുക്കാന്‍ രജനി തയ്യാറാകാറുണ്ട്.
ഒരു ടിപ്പിക്കല്‍ രജനി സിനിമയാണെന്നു പറയാന്‍ പോലും പറ്റാത്തവിധം മോശമാണെന്നായിരുന്നു ലിംഗയെക്കുറിച്ച് നിരൂപകരുടെ വിമര്‍ശനം. ശരാശരിയിലും താഴ്ന്ന സംവിധാനവും ക്ലൈമാക്‌സിലെ കൈവിട്ട കളിയും മൂലം രജനിയുടെ കരിയറിലെ തന്നെ മോശം സിനിമകളിലൊന്നായി ലിംഗ വിലയിരുത്താമെന്നാണ് ചില വിര്‍ശകര്‍ ചിത്രത്തിനെതിരെ പ്രതികരിച്ചത്.


Click it and Unblock the Notifications











