For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൊതുവേദിയിൽ വെച്ചാണ് റൂമെടുത്ത് സംസാരിച്ച് തീർക്കാമെന്ന് അയാൾ പറഞ്ഞത്, മനപൂർവം അവർ അവ​ഗണിച്ചു'; സായി പ്രിയ

  |

  സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അധികം പ്രശസ്തിയും ഫാൻസുമില്ലാത്ത നിരവധി പുതുമുഖങ്ങളുണ്ട്. ഒരു ​ഗോഡ് ഫാദറിന്റേയും സഹായമില്ലാതെ കഴിവുകൊണ്ടാണ് ഇവരെല്ലാം സിനിമാ മേഖലയിൽ എത്തിപ്പെട്ടത്.

  അതിനാൽ തന്നെ എന്ത് തരത്തിലുള്ള പ്രശ്നം വന്നാലും ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥ ഈ താരങ്ങൾക്കുണ്ടാകും. സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്ന് തങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് നിരവധി അഭിനേതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

  Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ

  ഇപ്പോഴിത തമിഴ് സിനിമ മേഖലയിൽ നിന്നും ഒരു പുതുമുഖ നടി സംവിധായകനും അണിയറപ്രവർത്തകർക്കുമെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. പാമ്പാട്ടം എന്ന തമിഴ് സിനിമയിൽ നായിക വേഷം ചെയ്ത സായ് പ്രിയയാണ് പരസ്യമായി സംവിധായകനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്.

  സിനിമയിൽ എവിടേയും തന്റെ പേര് നൽകിയിട്ടില്ലെന്നും അതേ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവരും നോക്കിനിൽക്കെ ഇത്തരം പ്രശ്നങ്ങൾ റൂമെടുത്ത് സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് പരിഹസിച്ചുവെന്നും നടി സായിപ്രിയ പറയുന്നു.

  'പാമ്പാട്ടം സിനിമയിൽ നായിക തന്നെ ഞാനാണ്. നാ​​ഗമതി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പക്ഷെ എന്റെ പേര് സിനിമയിൽ അണിയറപ്രവർത്തകരുടെ പേരുകൾ എഴുതി കാണിക്കുമ്പോൾ‌ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. വളരെ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളുടെ പേര് വരെ എഴുതി കാണിച്ചിരുന്നു.'

  'അത് എനിക്ക് മനസിലായതോടെ സിനിമയുടെ ട്രെയിലർ ലോഞ്ചിന് പോകുന്നില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ ട്രെയിലർ ലോഞ്ചിന് എന്നെ ക്ഷണിക്കാനായി കോ-ഡയറക്ടർ വിളിച്ചിരുന്നു.'

  'അ​ദ്ദേഹം വിളിച്ചപ്പോൾ ഞാൻ‌ പറഞ്ഞു എന്റെ പേര് സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പറയുന്നിടത്തൊന്നും ഞാൻ കണ്ടില്ല. അതുകൊണ്ട് ഇനിയും പരിഹാസ കഥാപാത്രമാകാൻ താൽപര്യമില്ല. മാത്രമല്ല സംവിധായകൻ വടിവുടയാൻ ക്ഷണിച്ചാൽ മാത്രമെ വരികയുള്ളൂവെന്നും പറഞ്ഞു.'

  'അവസാനം സംവിധായകൻ വിളിച്ചു. അദ്ദേഹം വിളിച്ചപ്പോഴെ ഞാൻ പറഞ്ഞിരുന്നു സ്റ്റേജിലേക്ക് ക്ഷണിക്കാതെ പരിഹസിച്ച് കോർണർ ചെയ്യാനാണെങ്കിൽ വരില്ലെന്ന്. അദ്ദേഹം പക്ഷെ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പ് നൽകി.'

  Also Read: ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!

  'പക്ഷെ ട്രെയിലർ ലോ‍ഞ്ചിന് ചെന്നപ്പോഴും അവ​ഗണനയാണ് ഉണ്ടായത്. അവസാനം ഞാൻ തന്നെ നിർബന്ധിച്ചപ്പോഴാണ് അണിയറപ്രവർത്തകർ എന്നെ സ്റ്റേജിലേക്ക് വിളിച്ചത്. അവിടെ വെച്ച് പേരില്ലാത്തതിനെ കുറിച്ചും അവ​ഗണിക്കുന്നതിനെ കുറിച്ചും പറഞ്ഞപ്പോൾ വളരെ മോശം പ്രതികരമാണ് ലഭിച്ചത്.'

  'സംവിധായകനും ഇതിന് പിന്നിൽ കളിച്ചിട്ടുണ്ടെന്ന് അവതാരികയോട് ചോദിച്ചപ്പോഴാണ് ഞാൻ മനസിലാക്കിയത്. മാത്രമല്ല എനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ് ഇറങ്ങവെയാണ് രാജൻ സാർ വന്ന് ഇതൊന്നും ഇവിടെ വെച്ച് സംസാരിക്കേണ്ട വിഷയമല്ല റൂമെടുത്ത് സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞത്.'

  'അദ്ദേഹം എന്തിനാണ് ദ്വയാർഥമുള്ള ഡയലോ​ഗ് അവിടെ പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടും ഞാൻ പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ പ്രായവും തമിഴ് ഭാഷയോട് അദ്ദേഹം കാണിക്കുന്ന സ്നേഹവും പരി​ഗണിച്ചാണ്.'

  'അദ്ദേഹം പറഞ്ഞ ആ ഡയലോ​ഗ് ആളുകൾ വിമർശിക്കുന്നുണ്ട് ഇപ്പോൾ. ഞാൻ പരസ്യമായി പ്രശ്നങ്ങൾ പറഞ്ഞതിന് ജനങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നില്ല. അണിയറപ്രവർത്തകരെയാണ് കുറ്റപ്പെടുത്തുന്നത്.'

  'കാരണം വീ‍ഡിയോ കണ്ടപ്പോൾ ന്യായം എന്റെ ഭാ​ഗത്താണെന്ന് ജനങ്ങൾക്ക് മനസിലായി' സായി പ്രിയ പറഞ്ഞു. നവംബർ അവസാനമാണ് പാമ്പാട്ടം സിനിമയുടെ ട്രെയിലർ‌ ലോഞ്ച് നടന്നത്.

  പാമ്പാട്ടത്തിൽ അഭിനയിക്കും മുമ്പ് യുദ്ധ സത്തം എന്ന സിനിമയിലും സായി പ്രിയ അഭിനയിച്ചിട്ടുണ്ട്. നാൻ അവനില്ലയ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ജീവയാണ് നായകൻ. മല്ലിക ഷെരാവത്ത് അടക്കമുള്ള വലിയ താരങ്ങളും പാമ്പാട്ടം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: tamil actress
  English summary
  Tamil Movie Pambattam Actress Sripriya Open Up About Her Bad Experience From Director-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X